ഷഹബാസ് അഹമ്മദ് ഇന്ത്യന്‍ ടീമില്‍; കന്നി വിളിയെത്തിയത് വാഷിങ്ടന്‍ സുന്ദറിന് പകരക്കാരനായി

0

മുംബൈ: പരിക്കേറ്റ് പുറത്തായ വാഷിങ്ടന്‍ സുന്ദറിന് പകരം ഷഹബാസ് അഹമ്മദിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലേക്കാണ് താരത്തിന് കന്നി വിളിയെത്തിയത്. ബംഗാള്‍ താരമായ ഷഹബാസ് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായാണ് കളത്തിലെത്തിയത്.

ഇന്ന് ചേര്‍ന്ന സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് വാഷിങ്ടന്‍ സുന്ദറിന് പകരം താരത്തെ ഉള്‍പ്പെടുത്തിയത്. ബാറ്റിങും ബൗളിങും ഒരുപോലെ വഴങ്ങുന്ന താരമാണ് ഷഹബാസ്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ആര്‍സിബിക്കായി മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിന് സാധിച്ചിരുന്നു. 2018ലാണ് താരം ബംഗാളിനായി അരങ്ങേറിയത്.

ഇംഗ്ലണ്ടിലെ കൗണ്ടിയില്‍ കളിക്കുന്ന വാഷിങ്ടന്‍ സുന്ദറിന് തോളിന് പരിക്കേറ്റതാണ് തിരിച്ചടിയായത്. റോയല്‍ ലണ്ടന്‍ കപ്പ് ടൂര്‍ണമെന്റില്‍ ലങ്കാഷയറിന്റെ താരമായ സുന്ദറിന് വോര്‍സെസ്റ്റര്‍ഷയറിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. താരം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വൈദ്യ സഹായം തേടും.

Leave a Reply