ഷാജഹാന്‍ വധം: എട്ടുപേര്‍ കസ്‌റ്റഡിയില്‍

0പാലക്കാട്‌: സി.പി.എം. മരുതറോഡ്‌ ലോക്കല്‍ കമ്മിറ്റി അംഗവും കുന്നങ്കാട്‌ ബ്രാഞ്ച്‌ സെക്രട്ടറിയുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടുപേര്‍ കസ്‌റ്റഡിയില്‍.
കൊട്ടേക്കാട്‌ കുന്നങ്കാട്‌ സ്വദേശികളായ നവീന്‍(28), സിദ്ധാര്‍ത്ഥ്‌(24), കുന്നങ്കാട്‌ സ്വദേശികളായ ശബരീഷ്‌ (30), അനീഷ്‌ (29), ശിവരാജന്‍ (25), സുജീഷ്‌ (27), സജീഷ്‌(35), വിഷ്‌ണു(25) എന്നിവരാണു കസ്‌റ്റഡിയിലുള്ളത്‌. ഇവരുടെ അറസ്‌റ്റ് വൈകാതെ രേഖപ്പെടുത്തിയേക്കും.
പാലക്കാട്‌ ഡിവൈ.എസ്‌.പി: വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ നാല്‌ ഇന്‍സ്‌പെക്‌ടര്‍മാരും ഇരുപതോളം പോലീസുകാരും അടങ്ങുന്ന പ്രത്യേക സംഘത്തിനാണ്‌ അന്വേഷണച്ചുമതല.
14നു രാത്രി ഒന്‍പതേമുക്കാലോടെ കുന്നങ്കാട്‌ ജങ്‌ഷനിലാണ്‌ ഷാജഹാനു വെട്ടേറ്റത്‌. സുഹൃത്തുമൊത്ത്‌ കടയില്‍നിന്ന്‌ സാധനം വാങ്ങി വരുമ്പോള്‍ വീടിന്‌ നൂറുമീറ്റര്‍ അടുത്തുവച്ചാണ്‌ ഷാജഹാന്‍ ആക്രമിക്കപ്പെട്ടത്‌. ബി.ജെ.പി. അനുഭാവികളായ എട്ടുപേര്‍ സംഘംചേര്‍ന്ന്‌ രാഷ്‌ട്രീയവിരോധത്താല്‍ വടിവാളുകൊണ്ട്‌ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണു പ്രഥമ വിവര റിപ്പോര്‍ട്ട്‌.

Leave a Reply