ഏഴ് വർഷം നീണ്ട ക്രൂരമർദനം; പൊലീസുകാരനായ ഭർത്താവിനെതിരെ പരാതി നൽകി ഭാര്യ

0

തിരൂർ: യുവതിക്കെതിരെ പൊലീസുകാരനായ ഭർത്താവിന്റെ ക്രൂരമർദനം. മർദനത്തിൽ യുവതിയുടെ കൈവിരലുകൾ ഒടിഞ്ഞു. ശരീരത്തിൽ പലയിടത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. കഴിഞ്ഞ ദിവസത്തെ മർദനത്തിൽ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. കഴിഞ്ഞ ഏഴ് വർഷമായി തന്നെ ഭർത്താവ് നിരന്തരം മർദിക്കുന്നതായാണ് യുവതിയുടെ പരാതി. തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സൈലേഷിനെതിരെയാണ് ഭാര്യ പരാതി നൽകിയത്.

ഇയാൾക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് പൊലീസ് പരാതിയെടുക്കുന്നില്ലെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. അൽപ സമയം മുൻപ് യുവതിയുടെ കുടുംബം ശൈലേഷിനെതിരെ ജില്ലാ പൊലീസ് മേധാവി മുൻപാകെ പരാതി നൽകി. വിഷയം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തെന്നാണ് വിവരം.

Leave a Reply