കോമണ്‍വെൽത്ത് ഗെയിംസ്; ഡിസ്കസ് ത്രോയിൽ ഇന്ത്യൻ താരങ്ങൾക്ക് നിരാശ; സീമ പൂനിയയും നവ്ജീത് കൗർ ധില്ലനും മെഡലില്ലാതെ മടങ്ങി

0

കോമണ്‍വെൽത്ത് ഗെയിംസ് ഡിസ്കസ് ത്രോയിൽ ഇന്ത്യൻ താരങ്ങൾക്ക് നിരാശ. ഫൈനലിനിറങ്ങിയ സീമ പൂനിയയും നവ്ജീത് കൗർ ധില്ലനും മെഡലില്ലാതെ മത്സരം അവസാനിപ്പിച്ചു.

2018 കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ലെ വെ​ള്ളി, വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ സീ​മ​യും ന​വ്ജീ​തും യ​ഥാ​ക്ര​മം അ​ഞ്ചും എ​ട്ടും സ്ഥാ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ര​ണ്ടാം ശ്ര​മ​ത്തി​ൽ ക​ണ്ടെ​ത്തി​യ 55.92 മീ​റ്റ​റാ​ണ് മ​ത്സ​ര​ത്തി​ലെ സീ​മ​യു​ടെ മി​ക​ച്ച ദൂ​രം. ഫൈ​ന​ലി​ൽ തീ​ർ​ത്തും നി​റം മ​ങ്ങി​യ ന​വ്ജീ​ത് അ​വ​സാ​ന അ​വ​സ​ര​ത്തി​ലാ​ണ് ത​ന്‍റെ മി​ക​ച്ച ദൂ​ര​മാ​യ 53.51 മീ​റ്റ​ർ ക​ണ്ടെ​ത്തി​യ​ത്.

61.70 മീ​റ്റ​ർ ദൂ​രം ക​ണ്ടെ​ത്തി​യ നൈ​ജീ​രി​യ​ൻ താ​രം ചി​യോ​മ ഒ​നി​യെ​ക്വെ​രെ സ്വ​ർ​ണം നേ​ടി​യ​പ്പോ​ൾ ഇം​ഗ്ലീ​ഷ് താ​രം ജേ​ഡ് ലാ​ല്ലി(58.42 മീ​റ്റ​ർ) വെ​ള്ളി നേ​ടി. 56.99 മീ​റ്റ​ർ ദൂ​രം ഡി​സ്ക​സ് എ​ത്തി​ച്ച നൈ​ജീ​രി​യ​യു​ടെ ഒ​ബി​യ​ഗേ​രി അ​മേ​യി​ച്ചി​ക്കാ​ണ് വെ​ങ്ക​ലം ക​ര​സ്ഥ​മാ​ക്കി

Leave a Reply