സഞ്ജയ് റാവുത്തിന് തിരിച്ചടി; ഇ.ഡി കസ്റ്റഡി എട്ടുവരെ നീട്ടി

0

മുംബൈ: ഭൂമി കുംഭകോണക്കേസിൽ അറസ്റ്റിലായ ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്‍റെ ഇ.ഡി കസ്റ്റഡി ഈമാസം എട്ടുവരെ നീട്ടി. കസ്റ്റഡി കാലാവധി അവസാനിക്കുന്ന വ്യാഴാഴ്ച റാവുത്തിനെ മുംബൈയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കി. ഇ.ഡി കസ്റ്റഡി നീട്ടി ചോദിച്ചതോടെയാണ് എട്ടുവരെ അനുവദിച്ചത്.

കഴിഞ്ഞ ഞായറാഴ്ച പകൽ കിഴക്കൻ മുംബൈയിലെ ബന്ദൂപിലുള്ള വസതിയിൽ പരിശോധന നടത്തിയശേഷം റാവുത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വസതിയിലെ പരിശോധനയിൽ 11.5 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. മുംബൈയിൽ ചെലവുകുറഞ്ഞ വീടുകളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട് റാവുത്തിന്റെ ഭാര്യയും കൂട്ടാളികളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് അറസ്റ്റ് ചെയ്തത്.

ഏപ്രിലിൽ റാവുത്തിന്റെ ഭാര്യയുടെയും രണ്ടു കൂട്ടാളികളുടെയും 11.15 കോടിയുടെ ആസ്തി ഇ.ഡി പിടിച്ചെടുത്തിരുന്നു.

Leave a Reply