കുടയത്തൂർ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായിരുന്നില്ലെന്ന് റവന്യുമന്ത്രി മന്ത്രി കെ. രാജൻ

0

കുടയത്തൂർ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായിരുന്നില്ലെന്ന് റവന്യുമന്ത്രി മന്ത്രി കെ. രാജൻ. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാലാവസ്ഥ പ്രവചനം കുടുതൽ ആധുനികവൽക്കരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി സഭയിൽ മറുപടി നൽകി.

കൂ​ടു​ത​ൽ ഡോ​പ്ലാ​ർ റ​ഡാ​റു​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. കു​ട​യ​ത്തൂ​രി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ പ്ര​വ​ച​നാ​തീ​ത​മാ​യ അ​പ​ക​ടം ആ​യി​രു​ന്നു. ഇ​ടു​ക്കി​യി​ലും വ​യ​നാ​ട്ടി​ലും ഹൈ​ആ​ൾ​ട്ടി​റ്റ‍്യൂ​ഡ് റെ​സ്ക്യു ഹ​ബ് തു​ട​ങ്ങും.

പ്ര​ള​യ​സാ​ധ്യ​ത ഭൂ​പ​ട​പ്ര​ദേ​ശ​ങ്ങ​ൾ കേ​ര​ളം ത​യാ​റാ​ക്കി വ​രു​ന്നു. കേ​ന്ദ്രം ന​ൽ​കു​ന്ന കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​ത്തി​ന് പു​റ​മെ മ​റ്റ് ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ച​ന ഫ​ല​വും സ്വീ​ക​രി​ക്കു​ന്നു​ണ്ട്. കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​ത്തി​ന് കേ​ര​ളം നാ​ല് വി​ദേ​ശ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ച​നം പ​ണം കൊ​ടു​ത്ത് വാ​ങ്ങി തു​ട​ങ്ങി​യെ​ന്നും റ​വ​ന്യു​മ​ന്ത്രി കെ.​രാ​ജ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മ​ഴ മു​ന്ന​റി​യി​പ്പി​ലെ വീ​ഴ്ച​ക​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചു. സം​സ്ഥാ​ന​ത്ത് കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ൾ ഫ​ല​പ്ര​ദ​മ​ല്ല. അ​ത് പോ​ലെ ദു​ര​ന്ത​നി​വാ​ര​ണ പ്ലാ​നു​ക​ളും ഫ​ല​പ്ര​ദ​വും കാ​ര്യ​ക്ഷ​മ​വു​മ​ല്ലെ​ന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here