റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി

0

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി. മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലേക്കാണ് വധഭീഷണി സന്ദേശം എത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് ബോറിവാലിയില്‍ നിന്നു ഒരാളെ പിടികൂടി. പിടിയിലായത് (56) കാരനായ വിഷ്ണു ഭോമിക്കാണ്.

മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലേക്ക് തിങ്കാളാഴ്ച രാവിലെ പത്തരയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. ആശുപത്രിയിലെ ലാന്‍ഡ് ഫോണില്‍ വിളിച്ചാണ് അംബാനിമയയും കുടുംബത്തേയും വധിക്കുമെന്നു ഭീഷണിപ്പെടുത്തിയത്. ഉടന്‍ തന്നെ ആശുപത്രിയധികൃതര്‍ പോലീസില്‍ പരാതി നല്‍കി അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇയാള്‍ക്ക് മാനസീകാസ്വസ്ഥ്യമുളള വ്യക്തിയാണെന്നു പ്രാഥമിക നിഗമനമെന്നു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Ads by Google

Leave a Reply