ഇടവൂർ ഗണേശോത്സവഗാനത്തിന്റെ പ്രകാശനം
ആദിവാസി ഗോത്രഗായിക നാഞ്ചിയമ്മ നിർവ്വഹിച്ചു

0

കൂവപ്പടി ജി. ഹരികുമാർ

കാലടി: ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടക്കുന്ന ഗണേശോത്സവത്തിന്റെ ഭാഗമായി ഡി.പി. സഭയ്ക്കുവേണ്ടി ക്ഷേത്രം മേൽശാന്തി ടി.വി. ഷിബു ശാന്തി പുറത്തിറക്കിയ ‘ഗണനാദം’ ഓഡിയോ സി.ഡി.യുടെ പ്രകാശനം ആദിവാസിഗോത്രഗായിക നാഞ്ചിയമ്മ നിർവ്വഹിച്ചു. ഇടവൂർ നവോദയ വായനശാലയിലെ ലൈബ്രേറിയൻ മഞ്ജുള ഹർഷകുമാറിന്റേതാണ് വരികൾ. സംഗീതം ചെയ്ത് പാടിയിരിക്കുന്നത് വിനോദ് അനന്തൻ. കാലടിയിലെ ആഷ്‌ലിൻ സാസ ഓർക്കെസ്ട്രൈസേഷൻ നിർവ്വഹിച്ചിരിക്കുന്നു. നാടറിഞ്ഞ ഗായിക നാഞ്ചിയമ്മയെ കാണാൻ ഏറ്റവും കൂടുതൽ എത്തിയത് മുതിർന്ന മുത്തശ്ശിയമ്മ
മാരായിരുന്നു. വേദിയിൽ എത്തി നാടൻപാട്ടു പാടി സദസ്സിനെ കൈയിലെടുത്ത നാഞ്ചിയമ്മയെ ഹർഷാരവത്തോടെയും കൈയടിയോടെയുമാണ് കാണികൾ സ്വീകരിച്ചത്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിപൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങിന്റെ ഭാഗമായി നൂറുകണക്കിന് മുതിർന്ന അമ്മമാർക്കാണ് ഡി.പി
സഭ ഓണക്കോടികൾ വിതരണം ചെയ്തത്. സെപ്റ്റംബർ ഒന്നിന് പൂർണ്ണാനദിയിൽ 51 ഗണേശവിഗ്രഹങ്ങളുടെ നിമജ്ജനത്തോടെ പരിപാടികൾ സമാപിയ്ക്കും.

ഫോട്ടോ: ഇടവൂർ ഗണേശോത്സവവേദിയിൽ ‘ഗണനാദം’ ഓഡിയോ സി.ഡി.യുടെ പ്രകാശനം ആദിവാസി ഗോത്രഗായിക, നാഞ്ചിയമ്മ നിർവ്വഹിച്ചപ്പോൾ

Leave a Reply