സഞ്ജയ് റാവുത്തിന്റെ അടുത്ത അനുയായികളെയും കുരുക്കും; റാവുത്തിന്റെ ചോദ്യം ചെയ്യൽ തുടരുന്നു

0

പത്ര ചാൾ കെട്ടിട പുനർനിർമാണ കുംഭകോണക്കേസിൽ അറസ്റ്റിലായ ശിവസേന രാജ്യസഭാംഗം സഞ്ജയ് റാവുത്തിന്റെ അടുത്ത അനുയായികളുടെ കേന്ദ്രങ്ങളിൽ എ‍ൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. മുംബൈ നഗരത്തിലെ സാന്താക്രൂസ്, ഗോരേഗാവ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഇഡി ആസ്ഥാനത്ത് കസ്റ്റഡിയിൽ കഴിയുന്ന റാവുത്തിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. അന്വേഷണത്തിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി അയച്ച രണ്ട് സമൻസുകൾ അവഗണിച്ച സഞ്ജയ് റാവുത്തിന്റെ വസതിയിലെത്തി റെയ്ഡ് നടത്തിയ അന്വേഷണസംഘം 15 മണിക്കൂറോളം ചോദ്യം ചെയ്തശേഷം ‍ഞായറാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Leave a Reply