കൈയ്യേറ്റം ആരോപിച്ച് തലശേരി നഗരസഭ ലൈസൻസ് റദ്ദാക്കി അടച്ചുപൂട്ടിയ രാജ് കബീറിന്‍റെ ഫർണീച്ചർ നിർമാണ യൂനിറ്റ് വീണ്ടും തുറന്നു

0

തലശേരി: കൈയ്യേറ്റം ആരോപിച്ച് തലശേരി നഗരസഭ ലൈസൻസ് റദ്ദാക്കി അടച്ചുപൂട്ടിയ രാജ് കബീറിന്‍റെ ഫർണീച്ചർ നിർമാണ യൂനിറ്റ് വീണ്ടും തുറന്നു. നഗരസഭ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് ഫർണീച്ചർ നിർമാണ യൂനിറ്റ് വീണ്ടും തുറക്കാനുള്ള ഉത്തരവും താക്കോലും കൈമാറിയത്. ഹൈകോടതി നിർദേശ പ്രകാരം പിഴയായി 41,000 രൂപ രാജ് കബീർ നഗരസഭയിൽ കെട്ടിവെച്ചു.

സ്ഥാപനം വീണ്ടും തുറന്നു കിട്ടിയതിൽ സന്തോഷമുണ്ടെന്ന് രാ​ജ് ക​ബീ​ർ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി താൻ അനുവഭിച്ച ദുഃഖം മറ്റൊരു വ്യവസായിക്കും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. സ്ഥാപനത്തിന്‍റെ നടത്തിപ്പ് മകന് കൈമാറുകയാണ്. നഗരസഭയുമായി ഏറ്റുമുട്ടലിനില്ലെന്ന് പറഞ്ഞ രാ​ജ് ക​ബീ​ർ മാധ്യമങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.
മി​ക​ച്ച വ്യ​വ​സാ​യ സം​രം​ഭ​ക​നു​ള്ള പു​ര​സ്കാ​ര ജേ​താ​വ് ക​ബീ​റി​ന്റെ മ​ക​ൻ രാ​ജ് ക​ബീ​ർ ത​ല​ശേ​രി ക​ണ്ടി​ക്ക​ലി​ലെ മി​നി വ്യ​വ​സാ​യ പാ​ർ​ക്കി​ൽ 18 വ​ർ​ഷ​മാ​യി ന​ട​ത്തി​വന്ന ബ്ലൂ​ചി​പ് ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ യൂ​നി​റ്റ് ആണ് നഗരസഭ അടച്ചുപൂട്ടിയത്. കൈ​യ്യേ​റ്റം ആ​രോ​പി​ച്ച് 34 ദി​വ​സം മു​ൻ​പാ​ണ് ന​ഗ​ര​സ​ഭ സം​രം​ഭ​ത്തി​ന്റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി പൂ​ട്ടി​ട്ട​ത്. അ​തോ​ടൊ​പ്പം നാ​ല് ല​ക്ഷം രൂ​പ പി​ഴ​യും ചു​മ​ത്തി.
ഇ​തി​നെ​തി​രെ ഹൈ​കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യു​ക​യും ക​ബീ​റി​ന് അ​നു​കൂ​ല​മാ​യി വി​ധി വ​രി​ക​യും ചെ​യ്തു. ഹൈ​കോ​ട​തി പി​ഴ സം​ഖ്യ 10 ശ​ത​മാ​നം കു​റ​ക്കു​ക​യും ത​വ​ണ​ക​ളാ​യി അ​ട​ക്കാൻ സ​മ്മ​തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നി​ട്ടും നഗരസഭ ഉ​ദ്യോ​ഗ​സ്ഥ​ർ അ​യ​ഞ്ഞി​ല്ല.
നഗരസഭയുടെ നടപടിയിൽ​ മ​നം മ​ടു​ത്ത് സം​രം​ഭ​ക ദ​മ്പ​തി​ക​ളായ രാ​ജ് ക​ബീ​റും ഭാ​ര്യ ദി​വ്യ​യും കഴിഞ്ഞ ചൊ​വ്വാ​ഴ്ച നാ​ടു​വി​ട്ടു. ഇതിന് പി​ന്നാ​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ പൊ​ലീ​സി​ൽ പ​രാ​തി​ നൽകി. തു​ട​ർ​ന്ന് ഫോ​ൺ ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണത്തിൽ ഇരുവരും കോ​യ​മ്പ​ത്തൂ​രി​ലുണ്ടെന്ന് പൊലീസ് കണ്ടെത്തി. കോ​യ​മ്പ​ത്തൂ​രി​ലെ​ത്തിയ ത​ല​ശേ​രി​യി​ൽ നി​ന്നു​ള്ള പൊ​ലീ​സ് സം​ഘം ദമ്പതികളെ കഴിത്ത ദിവസം നാട്ടിൽ തിരിച്ചെത്തിച്ചു.
അ​തിനിടെ, ക​ബീ​റി​ന്റെ സ​ഹോ​ദ​ര​ൻ രാ​ജേ​ന്ദ്ര​ൻ താ​യാ​ട്ട് ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ​ അധികൃത​രു​മാ​യി സം​സാ​രി​ക്കു​ക​യും ശ​നി​യാ​ഴ്ച ഉ​ദ്യോ​ഗ​സ്ഥരെത്തി തു​റ​ന്നു നൽകാമെ​ന്നും ധാ​ര​ണ​യാകുകയും ചെയ്തു.

Leave a Reply