പത്തനംതിട്ട ജില്ലയിൽ മഴ തുടരുന്നു

0

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മഴ തുടരുന്നു. പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കമെന്നും ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അറിയിച്ചു. സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറി താമസിക്കേണ്ടതാണെന്നും നിർദേശം നൽകിയിട്ടുണ്ട്.

റാന്നി പെരുനാട് അരിയാഞ്ഞിലി മണൽ റോഡിൽ വെള്ളം കയറി. അഞ്ഞൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഉരുൾപൊട്ടൽ ഭീഷണി തുടരുന്ന സീതത്തോട് മുണ്ടൻപാറയിൽനിന്ന് നാല് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

ബുധനാഴ്ച രാത്രി മുതൽ പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. പമ്പയാറിലും മറ്റും ജലനിരപ്പ് ഉയരുന്നുണ്ട്. പമ്പയിൽ നേരത്തെ തന്നെ അപകടനിലയ്ക്ക് മുകളിലായിരുന്നു ജലനിരപ്പ്. ഇത് വീണ്ടും ഉയർന്നിട്ടുണ്ട്.

Leave a Reply