പതിറ്റാണ്ടുകളോളം ത്രിവർണ പതാകയെ അപമാനിച്ചവരാണ് ഇപ്പോൾ ‘ത്രിരംഗ’ പ്രചാരണം നടത്തുന്നതെന്ന് രാഹുൽ ഗാന്ധി

0

ന്യൂഡൽഹി: പതിറ്റാണ്ടുകളോളം ത്രിവർണ പതാകയെ അപമാനിച്ചവരാണ് ഇപ്പോൾ ‘ത്രിരംഗ’ പ്രചാരണം നടത്തുന്നതെന്ന് രാഹുൽ ഗാന്ധി. ചരിത്രം അതിന് സാക്ഷിയാവുകയാണെന്നും രാഹുൽ പറഞ്ഞു. കർണാടകയിലെ ഹുബ്ലിയിൽ ത്രിവർണ പതാക നിർമിക്കുന്ന ഖാദി വില്ലേജ് കേന്ദ്രം സന്ദർശിച്ചതിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം.

‘ഈ ത്രിവർണ പതാക എക്കാലവും ഉയർത്തിപ്പിടിക്കാൻ ലക്ഷക്കണക്കിന് പൗരന്മാരാണ് സ്വന്തം ജീവിതം പോലും ത്യജിച്ചത്. എന്നാൽ ഒരു സംഘടന മാത്രം എല്ലാക്കാലത്തും ഈ പതാകയെ അംഗീകരിക്കാൻ മടിച്ചു. അവർ നാഗ്പുരിലെ ആസ്ഥാനത്ത് 52 കൊല്ലം ദേശീയ പതാക ഉയർത്തിയിട്ടില്ലെന്നു മാത്രമല്ല പതിവായി പതാകയെ അപമാനിക്കുകയും ചെയ്തുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു. ദേശവിരുദ്ധ സംഘടന എന്നാണ് രാഹുൽ ആർഎസ്എസിനെ പോസ്റ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

Leave a Reply