പേവിഷബാധ ; ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

0

കോട്ടയം: പേവിഷബാധ സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു ചാടിപ്പോകുകയും പിന്നീട് പോലീസ് സാഹസികമായി പിടികൂടുകയും ചെയ്ത അസം സ്വദേശി ജീവന്‍ ബറുവ (39)യാണു മരിച്ചത്.
ബുധനാഴ്ച രാത്രി 12.30 ന് മെഡിക്കല്‍ കോളജില്‍ നിന്നും ചാടിപ്പോയ ജീവന്‍ ബറുവയെ വ്യാഴാഴ്ച രാവിലെ 6.30 ന് കുടമാളൂര്‍ സ്‌കൂള്‍ ജങ്ഷനു സമീപമുള്ള ഒരു വീട്ടില്‍നിന്നാണ് പോലീസ് പിടികൂടി ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ സുഹൃത്തുക്കളായ രണ്ടുപേര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ കഴിയുകയാണ്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. ബന്ധുക്കള്‍ എത്തിച്ചേരുമ്പോള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വിട്ടുകൊടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a Reply