ജില്ലയിലെ ദേശീയ പാത വികസനം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

0

കാസര്‍ഗോഡ്: ജില്ലയിലെ ദേശീയ പാത വികസനം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയ പാത വികസനുമായി ബന്ധപ്പെട്ട എല്ലാ ആശങ്കളും പരിഹരിക്കാനുള്ള ശ്രമങ്ങൾ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യാ​യ ത​ല​പ്പാ​ടി മു​ത​ല്‍ കാ​ലി​ക്ക​ട​വ് വ​രെ​യു​ള്ള 87 കി​ലോ​മീ​റ്റ​ര്‍ ദേ​ശീ​യ പാ​ത വി​ക​സ​ന​മാ​ണ് കാ​സ​ര്‍​ഗോഡ് ജി​ല്ല​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. കു​മ്പ​ള , കാ​സ​ര്‍ഗോഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നി​ര്‍​മി​ക്കു​ന്ന ര​ണ്ട് മേ​ല്‍​പ്പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണം അ​ടു​ത്ത വ​ര്‍​ഷ​ത്തോ​ടെ പൂ​ര്‍​ത്തി​യാ​ക്കും.​

മ​റ്റ് പ​ല​യി​ട​ങ്ങ​ളി​ലാ​യി എ​ട്ട് ചെ​റി​യ പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​വും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന ആ​ദ്യ ജി​ല്ല​ക​ളി​ല്‍ ഒ​ന്നാകും കാ​സ​ര്‍ഗോഡ്.

Leave a Reply