സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം; 19 പേര്‍ക്ക് പരിക്ക്

0

മുട്ടുചിറ: കോട്ടയം മുട്ടുചിറയിൽ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം. കോട്ടയം മുട്ടുചിറയിൽ പട്ടാളമുക്കിലാണ് അപകടം നടന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ ആയിരുന്നു അപകടം. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. പത്ത് പേരെ ആശുപത്രിയില്‍ പ്രവേശിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

കോട്ടയത്തുനിന്ന് വരികയായിരുന്ന ആവേ മരിയ ബസ് പിറവത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ഗുഡ് വില്‍ ബസുമായാണ് കൂട്ടിയിടിച്ചത്.

Leave a Reply