എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു

0

എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യ ഇതുവരെ നേരിട്ട വെല്ലുവിളികളും അതിനെ നേരിട്ട രീതികളുമാണ് രാഷ്ട്രപതി സന്ദേശത്തില്‍ നല്‍കിയത്. സ്വാതന്ത്ര്യം ജനാധിപത്യത്തിന്‍റെ വിജയമാണെന്നും രാഷ്ട്രപതി പറഞ്ഞു.

രാഷ്ട്ര നിര്‍മാണത്തിന്‍റെ ഭാഗമായവരേയും ജീവന്‍ നല്‍കിയ ധീരന്‍മാരേയും രാഷ്ട്രപതി അനുസ്മരിച്ചു. വിദേശികള്‍ രാജ്യത്തെ ചൂഷണം ചെയ്തു. അവരില്‍ നിന്ന് നാം രാജ്യത്തെ വിജയകരമായി മോചിപ്പിച്ചു.

കോവിഡ് മഹാമാരിയെ രാജ്യം ഫലപ്രദമായി നേരിട്ടുവെന്നും രാഷ്ട്രപതി പറഞ്ഞു. എല്ലാ മേഖലയിലും ഇന്ത്യ മുന്നോട്ട് പോകുന്നുവെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ സ്വപ്നം നമ്മള്‍ സാക്ഷാത്കരിക്കുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

Leave a Reply