ജെഎൻയു അധികൃതർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി ഗർഭിണിയായ പ്രഫസർ

0


ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല(ജെഎൻയു) അധികൃതർ മാനസിക പീഡിപ്പിച്ചുവെന്ന അരോപണവുമായി വനിതാ പ്രഫസർ.

എ​ട്ട് മാ​സം ഗ​ർ​ഭി​ണി​യാ​യ ത​നി​ക്ക് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രു​ടെ പ​ക്ക​ൽ നി​ന്ന് കൊ​ടി​യ മാ​ന​സി​ക, വൈ​കാ​രി​ക പീ​ഡ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നെ​ന്നും ഇ​ത് ശാ​രീ​ര​ക​മാ​യി ത​ള​ർ​ത്തി​യെ​ന്നും പ​രാ​തി​ക്കാ​രി​യാ​യ അ​ധ്യാ​പി​ക പ​റ​ഞ്ഞു. മാ​ന​സി​ക സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന ക്വാ​ർ​ട്ടേ​സി​ൽ മ​യ​ങ്ങി​വീ​ണെ​ന്ന് പ​റ​ഞ്ഞ യു​വ​തി, ത​ന്‍റെ കു​ട്ടി​യ്ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ മേ​ല​ധി​കാ​രി​ക​ൾ​ക്കാ​യി​രി​ക്കും അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പ​രാ​തി​ക്കാ​രി​ക്ക് പി​ന്തു​ണ​യു​മാ​യി സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പക സം​ഘ​ട​ന രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ജെഎ​ൻ​യു അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Leave a Reply