സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിനും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

0

സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിനും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. മുബൈ കോൺസുലേറ്റ് വഴിയുള്ള വിസ സ്റ്റാമ്പിംഗിന് ഇനി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. തൊഴിൽ വിസകൾക്കാണ് ഉത്തരവ് ബാധകമാവുക.

ഓ​ഗ​സ്റ്റ് 22 തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ലാ​കും. ഡ​ൽ​ഹി എം​ബ​സി വ​ഴി​യു​ള്ള സ്റ്റാ​മ്പിം ഗി​ന് നി​ല​വി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണ്. ഡ​ൽ​ഹി എം​ബ​സി വ​ഴി​യു​ള്ള തൊ​ഴി​ൽ വിസ സ്റ്റാ​മ്പിംഗി​ന് നേ​ര​ത്തെ​യു​ള്ള നി​യ​മ​മാ​ണി​ത്. ഇ​താ​ണി​പ്പോ​ൾ മും​ബൈ കോ​ൺ​സു​ലേ​റ്റ് വ​ഴി​യു​ള്ള വിസ സ്റ്റാമ്പിം​ഗി​നും ബാ​ധ​ക​മാ​ക്കി​യ​ത്.

ഇ​തോ​ടെ ഇ​നി സൗ​ദി​യി​ലേ​ക്കു​ള്ള വിസ സ്റ്റാ​മ്പിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​ൻ പോ​ലീ​സി​ന്‍റെ ക്ലി​യ​റ​ൻ​സ് സ​ർ​ട്ടിഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. ഇ​ത് സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് മും​ബൈ​യി​ലെ സൗ​ദി കോ​ൺ​സു​ലേ​റ്റ് എ​ല്ലാ റി ക്രൂ​ട്ടിം​ഗ് ഏ​ജ​ന്‍റു​മാ​ർ​ക്കും അം​ഗീ​കൃ​ത ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്കും ന​ൽ​കി. മു​ഴു​വ​ൻ തൊ​ഴി​ൽ വിസ​കൾ​ക്കും പു​തി​യ മാ​ന​ദ​ണ്ഡം നി​ർ​ബ​ന്ധ​മാ​കും

Leave a Reply