പികെയുടെ പുതിയ കാമുകി 23കാരിയായ ക്ലാര ചിയ മാർട്ടിൻ; 12 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കുമ്പോൾ വിമാനം സ്വന്തമാക്കാൻ നിയമ പോരാട്ടത്തിനിറങ്ങി ഷക്കീറയും പികെയും

0

മഡ്രിഡ്: സ്പാനിഷ് ഫുട്‌ബോൾ താരം ജെറാദ് പിക്കേയുടെയും പോപ്പ് ഗായിക ഷക്കീറയുടെയും പ്രണയത്തകർച്ച വലിയ വാർത്തയായിരുന്നു. പെട്ടെന്നൊരു ദിവസം ഇരുവരും വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചപ്പോൾ ഞെട്ടലോടെയാണ് ഇരുവരുടേയും ആരാധകർ ആ വാർത്ത കേട്ടത്. എന്നാൽ ഇപ്പോഴിതാ പികെയുടെ പുതിയ കാമുകിയെ കണ്ടെത്തിയിരിക്കുകയാണ് പാപ്പരാസികൾ.

23 വയസ്സുകാരിയായ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിനി ക്ലാര ചിയ മാർട്ടിയും പിക്കേയും ഡേറ്റിങ്ങിലാണെന്നാണു യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 12 വർഷത്തെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് പിക്കേയും ഷക്കീറയും മാസങ്ങൾക്കു മുൻപു പ്രഖ്യാപിച്ചിരുന്നു. മാർട്ടിയുമായി കുറച്ചുകാലമായി പിക്കേ അടുപ്പത്തിലാണെന്നാണു വിവരം. പിക്കേയുടെ പ്രൊഡക്ഷൻ കമ്പനിയായ കോസ്‌മോസിലെ പരിപാടികൾക്കിടെയാണു പിക്കേയും മാർട്ടിയും പരിചയപ്പെടുന്നത്. പിക്കേയും മാർട്ടിയും അടുപ്പത്തിലാണെന്ന വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും അവർക്കൊപ്പം പ്രവർത്തിക്കുന്ന എല്ലാവർക്കും ഇക്കാര്യം അറിയാമെന്ന്, പിക്കേയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു.

അതേസമയം 12 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കുമ്പോൾ ഒരുമിച്ചുണ്ടായിരുന്ന കാലത്ത് സ്വന്തമാക്കിയ സ്വകാര്യ ജെറ്റിനായി പിക്കേയും ഷക്കീറയും നിയമപോരാട്ടത്തിലാണ്. 20 മില്യൻ ഡോളർ വിലയുള്ള പത്തു പേർക്കു സഞ്ചരിക്കാവുന്ന വിമാനത്തെച്ചൊല്ലിയാണു പുതിയ തർക്കം. രണ്ട് ബെഡ്‌റൂമുകളും ഡൈനിങ് റൂമും സകല സൗകര്യവുമുള്ള വിമാനമാണിത്.

Leave a Reply