പാലപ്പിള്ളിയിലെ കാട്ടാനശല്യം: കുങ്കിയാനകളെ എത്തിക്കും

0


തിരുവനന്തപുരം: ചാലക്കുടി ഡിവിഷനിലെ പാലപ്പിള്ളി വനാതിർത്തിയിൽ തന്പടിച്ച ആനക്കൂട്ടത്തെ കാട്ടിലേക്ക് അയയ്ക്കാൻ വനം വകുപ്പ് കുങ്കിയാനകളെ എത്തിക്കും. കാട്ടാനകളെ തുരത്താൻ നേരത്തെ നടത്തിയ ശ്രമങ്ങൾ ഫലപ്രദമാകാത്തതിനെ തുടർന്നാണ് കുങ്കിയാനകളെ എത്തിക്കുന്നത്.

വി​ക്രം, ഭ​ര​ത് എ​ന്നീ ആ​ന​ക​ളെ​യാ​ണ് എ​ത്തി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഇ​റ​ങ്ങി നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യ​തി​നെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യ​വ​യാ​ണ് ഈ ​ആ​ന​ക​ൾ.

വി​ക്രം മൂ​ന്നു പേ​രെ കൊ​ന്നി​ട്ടു​മു​ണ്ട്. ഇ​വ​യ്ക്ക് മു​ത്ത​ങ്ങ ആ​ന ക്യാ​ന്പി​ൽ വ​ച്ച് കു​ങ്കി​യാ​ന പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു. കു​റു​ക്ക​ൻ മൂ​ല​യി​ൽ ക​ടു​വ ഇ​റ​ങ്ങി​യ വേ​ള​യി​ലും തെ​ര​ച്ചി​ലി​ന് ഉ​പ​യോ​ഗി​ച്ച​ത് ഒ​രു​കാ​ല​ത്ത് അ​പ​ക​ട​കാ​രി​ക​ളാ​യി​രു​ന്ന ഈ ​ആ​ന​ക​ളെ​യാ​യി​രു​ന്നു.

Leave a Reply