പെരുമ്പാവൂർ പ്രസ് ക്ലബിൻ്റെ ഉടമസ്ഥാവകാശം വിറ്റതോ? അതോ തട്ടി എടുത്തതോ? നിലവിലെ ഉടമസ്ഥൻ അനൂപ് വി ജോൺ; പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന പേരിൽ ട്രേഡ് മാർക്ക് ലഭിച്ചത് മൂന്ന് മാസം മുമ്പ്; ഇനി അനൂപ് ആവശ്യപ്പെട്ടാൽ ബോർഡും ലോഗോയും മാറ്റണം; ഇന്ത്യയിൽ ആദ്യത്തെ സംഭവമെന്ന് വിദഗ്ദർ

0

പെരുമ്പാവൂർ: പെരുമ്പാവൂർ പ്രസ് ക്ലബിൻ്റെ ഉടമസ്ഥാവകാശം വിറ്റതോ? അതോ തട്ടി എടുത്തതോ? സത്യമെന്തായാലും പെരുമ്പാവൂർ പ്രസ് ക്ലബിൻ്റെ നിലവിലെ ഉടമ അനൂപ് വി.ജോൺ എന്ന വ്യക്തിയാണ്. പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന പേരിലുള്ള ട്രേഡ് മാർക്ക് രജിസ്ട്രേഷനും ലോഗോയും ഇന്ന് അനൂപിൻ്റെ സ്വത്ത് ആണ്. 2020 ജൂലൈ 17നാണ് പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന പേരിൽ ട്രേഡ് മാർക്ക് എടുക്കാൻ അനൂപ് അപേക്ഷ നൽകിയത്. ഇതിനിടെ സംഭവം പ്രസ് ക്ലബ് ഭാരവാഹികൾ അറിഞ്ഞിരുന്നു. അന്ന് ഇതിനെതിരെ കേസിന് പോകാൻ തീരുമാനമെടുത്തു. പിന്നീട് ചില ഭാരവാഹികൾ ഇടപെട്ട് അത് തടയുകയായിരുന്നു.

പെരുമ്പാവൂർ പ്രസ് ക്ലബിൻ്റെ ഉടമസ്ഥാവകാശം വിറ്റതോ? അതോ തട്ടി എടുത്തതോ? നിലവിലെ ഉടമസ്ഥൻ അനൂപ് വി ജോൺ; പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന പേരിൽ ട്രേഡ് മാർക്ക് ലഭിച്ചത് മൂന്ന് മാസം മുമ്പ്; ഇനി അനൂപ് ആവശ്യപ്പെട്ടാൽ ബോർഡും ലോഗോയും മാറ്റണം; ഇന്ത്യയിൽ ആദ്യത്തെ സംഭവമെന്ന് വിദഗ്ദർ 1

ആദ്യം ഒബ്ജക്ഷൻ ലഭിച്ചു. ഇക്കാര്യം ഒന്നര വർഷത്തോളം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

എതിർക്കാൻ ആളില്ലാതായതോടെ സ്വാഭാവിക നടപടികൾ പൂർത്തിയാക്കി ട്രേഡ് മാർക്ക് ജേർണലിൽ പ്രസിദ്ധീകരിച്ചു. ജനുവരി 2022 നാണ് ട്രേഡ് മാർക്ക് ജേർണലിൽ അനൂപ് വി.ജോൺ എന്നയാൾ പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന പേരിൽ ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും എതിർപ്പ് ഉണ്ടെങ്കിൽ അറിയിക്കാനും 90 ദിവസത്തെ സമയമുണ്ടെന്നും അറിയിച്ചത്.

എന്നാൽ പെരുമ്പാവൂർ പ്രസ് ക്ലബിൻ്റെ ഭാരവാഹികൾ അതിനെ എതിർക്കാൻ തയ്യാറായില്ല. അതോടെ അനൂപ് വി ജോൺ എന്ന വ്യക്തിക്ക് ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്ത് ലഭിച്ചു. ഇനി അനൂപ് അവശ്യപ്പെടുന്ന മുറയ്ക്ക് പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന ബോർഡും ലോഗോയും മാറ്റേണ്ടി വരും. ഇല്ലെങ്കിൽ നഷ്ട പരിഹാരമായി ഭാരവാഹികൾ കോടികൾ നൽകേണ്ടി വരും.

ക്ലാസ് 38 പ്രകാരമാണ് പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന പേരിൽ ട്രേഡ് മാർക്ക് എടുത്തത്. ഇതു പ്രകാരം പ്രസ് ക്ലബ് പെരുമ്പാവൂർ എന്ന പേരിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് പോലും അനൂപിൻ്റെ അനുവാദം വേണം

Telecommunications,News agencies,Transmission of news items to news reporting organisations,Transmission of news and current affairs information,Telecommunications services തുടങ്ങിയവയാണ് ക്ലാസ് 38 ൻ്റെ കീഴിൽ വരുന്നത്.

Leave a Reply