ഓണക്കിറ്റ് വിതരണ തീയതികൾ പ്രഖ്യാപിച്ചു

0

തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കിറ്റ് ഓഗസ്റ്റ് 23 മുതൽ ലഭിക്കും. 22-ാം തീയതി മുഖ്യമന്ത്രി പിണറായി വിജയൻ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനം അന്നേദിവസം തന്നെ ജില്ലാ കേന്ദ്രങ്ങളിൽ വച്ച് ബന്ധപ്പെട്ട ജനപ്രതിനിധികൾ നിർവഹിക്കുന്നതാണ്.

ഓഗസ്റ്റ് 23, 24 എന്നീ ദിവസങ്ങളിൽ എ.എ.ഐ (മഞ്ഞ) കാർഡുടമകൾക്കുള്ള കിറ്റുകൾ വിതരണം നടത്തും. ഓഗസ്റ്റ് 25, 26, 27 എന്നീ തീയതികളിൽ പി.എച്ച്.എച്ച്(പിങ്ക്) കാർഡുടമകൾക്കും ഓഗസ്റ്റ് 29, 30, 31 തീയതികളിൽ എൻ.പി.എസ് (നീല) കാർഡുടമകൾക്കും സെപ്റ്റംബർ 1, 2, 3 തീയതികളിൽ എൻ.പി.എൻ.എസ് (വെള്ള) കാർഡുടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം നടത്തും. സെപ്റ്റംബർ 4, 5, 6, 7 എന്നീ തീയതികളിൽ നിശ്ചയിക്കപ്പെട്ട തീയതികളിൽ വാങ്ങാൻ കഴിയാത്ത എല്ലാ കാർഡുടകൾക്കും കിറ്റ് വാങ്ങാവുന്നതാണ്.

സെപ്റ്റംബർ 4 ഞായറാഴ്ച റേഷൻ കടകൾക്ക് പ്രവർത്തി ദിവസമായിരിക്കും. സെപ്റ്റംബർ 7-ാം തീയതിക്കു ശേഷം സൗജന്യ ഭക്ഷിക്കിറ്റുകളുടെ വിതരണം ഉണ്ടായിരിക്കുന്നതല്ല. എല്ലാ കാർഡുടമകളും അവരവരുടെ റേഷൻ കടകളിൽ നിന്നുതന്നെ കിറ്റുകൾ കൈപ്പറ്റാൻ ശ്രദ്ധിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

കിറ്റിലെ ഇനങ്ങൾ
ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് നൽകുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട് . തുണ സഞ്ചി അടക്കം 14 ഇനം സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

1-കശുവണ്ടിപ്പരിപ്പ് 50 ഗ്രാം
2-മിൽമ നെയ്യ് 50 മി.ലി.
3-ശബരി മുളക്‌പൊടി 100 ഗ്രാം
4-ശബരി മഞ്ഞൾപ്പൊടി100 ഗ്രാം
5 ഏലയ്ക്ക 20 ഗ്രാം
6-ശബരി വെളിച്ചെണ്ണ 500 മി.ലി.
7-ശബരി തേയില 100 ഗ്രാം
8-ശർക്കരവരട്ടി / ചിപ്‌സ് 100 ഗ്രാം
9-ഉണക്കലരി 500 ഗ്രാം
10-പഞ്ചസാര 1 കി. ഗ്രാം
11-ചെറുപയർ 500 ഗ്രാം
12-തുവരപ്പരിപ്പ് 250 ഗ്രാം
13- പൊടി ഉപ്പ് 1 കി. ഗ്രാം
14-തുണി സഞ്ചി ഒരെണ്ണം

LEAVE A REPLY

Please enter your comment!
Please enter your name here