മത്സ്യഫെഡിലെ വൻ സാമ്പത്തിക തട്ടിപ്പു കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

0

കൊല്ലം: മത്സ്യഫെഡിലെ വൻ സാമ്പത്തിക തട്ടിപ്പു കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. രണ്ടാം പ്രതി സസ് പെൻഷനിലായ ജൂനിയർ അസിസ്റ്റന്റ് കരുനാഗപ്പള്ളി ആദിനാട് തെക്ക് കരിച്ചാഴി ചിറയിൽ വീട്ടിൽ കെ. അനിമോൻ (46) ആണു പിടിയിലായത്. ഇയാളെ ജാമ്യത്തിൽ വിട്ടു.

അനിമോൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും പൊലീസ് അതേദിവസം തന്നെ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. തുടർന്ന് ഇന്നലെ ഹാജരായ അനിമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യംചെയ്യലിനു ശേഷം ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു. ഒന്നാം പ്രതി കൊല്ലം വെസ്റ്റ് കൈക്കുളങ്ങര വാടി കൊച്ചുകാളിയഴികത്തു വീട്ടിൽ എം. മഹേഷ് (32) നേരത്തെ അറസ്റ്റിലായിരുന്നു.

മത്സ്യഫെഡിന്റെ ശക്തികുളങ്ങരയിലെ മത്സ്യവിപണന സംസ്‌കരണ വിതരണ കേന്ദ്രമായ കോമൺ പ്രീ പ്രോസസിങ് സെന്ററിലാണു തട്ടിപ്പു നടന്നത്. താൽക്കാലിക അക്കൗണ്ടന്റ് ആയിരുന്ന മഹേഷിനെ സംഭവത്തെത്തുടർന്നു പിരിച്ചുവിട്ടിരുന്നു

Leave a Reply