ക്ഷേമസ്ഥാപനങ്ങളിലും ഓണക്കിറ്റ് നൽകും; നാലുപേർക്ക് ഒരുകിറ്റ് എന്ന നിരക്കിൽ നൽകുമെന്ന് മന്ത്രി ജി ആർ അനിൽ

0

തിരുവനന്തപുരം: കന്യാസ്ത്രീമഠങ്ങൾക്കും എല്ലാ വിഭാഗത്തിലേയും സന്യാസിമാർ താമസിക്കുന്നിടങ്ങളിലും സർക്കാർ അംഗീകരിച്ച എല്ലാ ക്ഷേമ സ്ഥാപനങ്ങളിലും ഓണക്കിറ്റ് നൽകുമെന്ന് മന്ത്രി ജി.ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങളിൽ നാലുപേർക്ക് ഒരു കിറ്റ് എന്ന നിരക്കിൽ നൽകും. താലൂക്ക് സപ്ലൈസ് ഓഫീസ് വഴി സ്ഥാപനങ്ങളിൽ നേരിട്ട് ഈ വിഭാഗങ്ങൾക്ക് കിറ്റ് എത്തിക്കും.

സംസ്ഥാനത്ത് 890 ക്ഷേമ സ്ഥാപനങ്ങളിലായി 37634 അന്തേവാസികളുണ്ട്. കേന്ദ്ര സർക്കാർ സഹായത്തോടെ ക്ഷേമ സ്ഥാപനങ്ങളിലെ ഭക്ഷ്യവിതരണം പുനഃസ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 119 ആദിവാസി ഊരുകളിൽ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വാതിൽപ്പടിയായി ഭക്ഷ്യകിറ്റുകൾ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply