കഠിനംകുളത്ത് കന്യാസ്ത്രീ മഠത്തില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസില്‍ പുറത്ത് വരുന്നത് പുതിയ കഥകൾ

0

തിരുവനന്തപുരം: കഠിനംകുളത്ത് കന്യാസ്ത്രീ മഠത്തില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസില്‍ പുറത്ത് വരുന്നത് പുതിയ കഥകൾ. രണ്ട് മണിക്കൂറാണ് മേഴസ്ണും സുഹൃത്ത് രഞ്ജിത്തും പെൺകുട്ടികളുടെ റൂമിൽ കഴിഞ്ഞതെന്നാണ് പെൺകുട്ടികൾ നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. അന്ന് രാത്രിയും മേഴസ്ണും രഞ്ജിത്തും ബിയറും ഭക്ഷണ സാധനങ്ങളുമായാണ് എത്തിയത്. തുടർന്ന് പെൺകുട്ടികളെ ബിയർ കുടിപ്പിക്കുകയായിരുന്നു. നേരെത്തെ മദ്യപിച്ചിരുന്നതിന് പുറമെയാണ് മേഴസണും രഞ്ജിത്തും അവിടെ വെച്ചും മദ്യപിച്ചതെന്നും പെൺകുട്ടികൾ പറയുന്നു.

തുടർന്ന് പെൺകുട്ടികളെ കീഴ്പ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. മൂന്ന് പെൺകുട്ടികളെയും ഇവർ ഭീഷണിപ്പെടുത്തിയിരുന്നതായും ഇവർ പറഞ്ഞിരുന്നു. ഭക്ഷണമായി കുട്ടികൾക്ക് ചില്ലി ചിക്കനും പെറോട്ടയും ബീഫും നല്കിയതായും പറയുന്നു. വീണ്ടും തങ്ങളെ പീഡിപ്പിച്ചതായും കുട്ടികളുടെ മെഴിയിൽ പറയുന്നുണ്ട്. തുടർന്നാണ് പ്രതികൾ കോൺവെന്റിൽ നിന്നിറങ്ങിയതും കോൺവെന്റിലെ മതിൽ ചാടി കടക്കവെ പൊലീസിന് മുന്നിൽ പെട്ടതും ഓടി രക്ഷപ്പെടാൻ ശ്രമിച്ചതും.

ഈ സമയം വിജനമായ സ്ഥലത്ത് രണ്ടു ജോടി ചെരുപ്പും ഒരു ബൈക്കും ഇരിക്കുന്നത് കണ്ട് മോഷ്ടാക്കളുടെ വണ്ടിയും ചെരിപ്പുമാണെന്ന് ധരിച്ച് അടുത്തുള്ള വീട്ടുകാരെ വിളിച്ചുണർത്തി കാര്യം തിരക്കുകയായിരുന്നു കഠിനംകുളം സബ ഇൻസ്പെക്ടർ എസ് എൽ സുധീഷിന്റ നേതൃത്വത്തിലുള്ള പേലീസ് സംഘം. പൊലീസിനെ കണ്ടയുടൻ മേഴസണും രഞ്ജിത്തും തൊട്ടുത്ത വീടിന്റെ മാതിൽചാടി കടന്ന് ടെറസിലേക്ക് വലിഞ്ഞു കയറി. ഇതു കണ്ട എസ് ഐ സുധീഷും ഇവർക്ക് പുറകെ കൂടി.

ഇതിനിടെ ടെറസിൽ നിന്നും പ്രതികൾ താഴോട്ടു ചാടി. കൂടെ ചാടിയ എസ് ഐ സുധീഷിന്റ കാലിന് പരിക്കു പറ്റിയെങ്കിലും പ്രതികളിൽ ഒരാളെ അദ്ദേഹം പൊക്കി. ഇതു കണ്ട് പിടിയിലായ രഞ്ജിത്തിനെ രക്ഷപ്പെടുത്താൻ തിരിച്ചെത്തിയ മെഴ്സൺ എസ് ഐ യെ ആക്രമിച്ചു. മുതുകിന് പരിക്കു പറ്റിയെങ്കിലും പിടിച്ചു നിന്ന എസ് ഐ യെ മറ്റു പൊലീസുകാർ കൂടി എത്തി രക്ഷിച്ചു. ഇതിനിടെ മേഴ്സൺ ഓടി രക്ഷപ്പെട്ടു. ഉടൻ തന്നെ പൊലീസ്് നാട്ടുകാരെ വിളിച്ചുണർത്തി. എല്ലാവരും തങ്ങളുട വീടും പരിസരവും അരിച്ചു പെറുക്കാൻ നിർദ്ദേശം നല്കി. കൂടാതെ നാട്ടുകാരും സംഘടിച്ച് പ്രതികൾക്കായി തെരച്ചിൽ തുടങ്ങി.

രണ്ടാ മോഷ്ടാക്കൾ അതിൽ ഒരാളെ കിട്ടി അതുമാത്രമേ പൊലീസിനും പങ്കു വെയ്ക്കാൻ വിവരമുണ്ടായിരുന്നുള്ളു. പിന്നീട് പിടിയിലായ രഞ്ജിത്തുമായി ഊടു വഴിയിലൂടെ പൊലീസ് ജീപ്പ് പായവെ രക്ഷപ്പെട്ട മെഴ്സൺ നിന്ന പരുങ്ങുന്നത് എസ് ഐ കണ്ടു. തുടർന്ന് മേഴസണെയും നാട്ടുകാരുടെ സഹായത്താൽ ഓടിച്ചിട്ട് പൊലീസ് പിടികൂടി. പ്രതികളെ ജീപ്പിൽ വെച്ച് തന്നെ ചോദ്യം ചെയ്തപ്പോഴാണ് മേഴസണിന്റെ കാമുകിയെ കാണാനാണ് കോൺവെന്റിൽ എത്തിയതെന്ന് പ്രതികൾ പറഞ്ഞത്.

പുലർച്ചെ തന്നെ പ്രതികളുമായി കോൺവെന്റിൽ പൊലീസ് എത്തിയെങ്കിലും മഠം അധികൃതർ നേരം വെളുക്കട്ടെ എന്ന് നിലപാട് എടുത്തതോടെ രാവിലെ വനിത പൊലീസുകാർ ഉൾപ്പെടുന്ന പൊലീസ് സംഘം മഫ്ടിയിൽ കോൺവെന്റിൽ എത്തി പെൺകുട്ടികളെ കണ്ടപ്പോഴാണ് പീഡനത്തിന്റെ ചുരുളഴിഞ്ഞത്

Leave a Reply