നാഷനൽ സർവിസ് സ്കീം അവാർഡുകൾ

0

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വൈസ് ചാൻസലർ പ്രഫ. എം.വി. നാരായണൻ വിതരണം ചെയ്തു. മികച്ച എൻ.എസ്.എസ് യൂനിറ്റുകൾ, മികച്ച പ്രോഗ്രാം ഓഫിസർമാർ, മികച്ച വളന്‍റിയർമാർ എന്നിവർക്കുള്ള അവാർഡുകളാണ് വിതരണം ചെയ്തത്. മികച്ച നാഷനൽ സർവിസ് സ്കീം യൂനിറ്റുകളായി തുറവൂർ, തിരൂർ, തിരുവനന്തപുരം പ്രാദേശിക കാമ്പസുകൾ തെരഞ്ഞെടുക്കപ്പെട്ടു. തുറവൂർ പ്രാദേശിക കാമ്പസിലെ ഡോ. ആർ. ഷീലാമ്മ മികച്ച പ്രോഗ്രാം ഓഫിസർക്കുള്ള അവാർഡ് നേടി. മികച്ച വളന്‍റിയർമാരായി തെരഞ്ഞെടുക്കപ്പെട്ട ഗാഥ താമരശ്ശേരി, കെ.വി. അരവിന്ദ്, എസ്.എൻ. ശരത്, എസ്.ആർ. ദേവിക, റോഷൻ ചെറിയാൻ, പ്രണവ് മോഹൻദാസ്, എം. മുഹമ്മദ് പ്രിൻസ് എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി അധ്യക്ഷത വഹിച്ചു. നാഷനൽ സർവിസ് സ്കീം സംസ്ഥാന ഓഫിസർ ഡോ. ആർ. എസ്. അൻസാർ, രജിസ്ട്രാർ ഡോ. എം.ബി. ഗോപാലകൃഷ്ണൻ, ഡോ. പി. ഉണ്ണികൃഷ്ണൻ, ഡോ. ടി.പി. സരിത, ഡോ. കെ. എൽ. പത്മദാസ് എന്നിവർ സംസാരിച്ചു. photo: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ നാഷനൽ സർവിസ് സ്കീമിന്‍റെ വിവിധ അവാർഡുകൾ നേടിയ അധ്യാപകരും വിദ്യാർഥികളും വൈസ് ചാൻസലർ പ്രഫ. എം.വി. നാരായണനൊപ്പം

Leave a Reply