സിപിഎം പതാകയ്ക്ക് താഴെ ദേശീയ പതാക; വിവാദം; നടപടി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും

0

പാലക്കാട്: പാലക്കാട് മുതലമടയിൽ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന് ആക്ഷേപം. സിപിഎം പതാകയ്ക്ക് താഴെ ദേശീയ പതാക കെട്ടി. ചെമ്മണാമ്പതി അണ്ണാനഗറിലാണ് സംഭവം.

ചെമ്മണാമ്പതി സ്വദേശിയായ കെ ജയരാജന്റെ വീട്ടിലാണ് സിപിഎം പതാകയ്ക്ക് താഴെ ദേശീയ പതാക കെട്ടിയത്. സിപിഎം നേതാവ് കൂടിയാണ് കെ ജയരാജൻ. തമിഴ്‌നാട് അതിർത്തിയോട് ചേർന്ന പ്രദേശമാണിത്.

സംഭവം വിവാദമായതോടെ ദേശീയ പതാകയെ അപമാനിച്ചവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും രംഗത്തെത്തി.

Leave a Reply