നന്ദനയുടെ ചിരിക്ക് ഇനി മധുരമേറും; നന്ദനയ്ക്ക് കൊടുത്ത വാക്ക് പാലിച്ച് സുരേഷ് ഗോപി

0

കേരളക്കരയുടെ പ്രിയതാരമാണ് സുരേഷ് ഗോപി. വേറിട്ട അഭിനയമികവിലൂടെ ഓർത്തുവയ്ക്കാനായി നിരവധി ചടുലമായ കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. അഭിനേതാവ് എന്നതിന് പുറമെ മികച്ച ഒരു ഗായകനും രാഷ്ട്രീയക്കാരനുമാണെന്ന് സുരേഷ് ഗോപി ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള അഭിനേതാക്കളിൽ ഒരാൾ കൂടിയാണ് സുരേഷ് ഗോപി. ഈ അടുത്തിടെ ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന എന്ന കുട്ടിക്ക് ഓട്ടോമാറ്റഡ് ഇൻസുലിൻ ഡെലിവറി സിസ്റ്റം എന്ന ഉപകരണം വാങ്ങി നൽകിയത് മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ നന്ദനയെ കുറിച്ചും ഇത്തരം സത്കർമ്മങ്ങളെ കുറിച്ചും സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഗോർഡ് 101.3 എഫ്എമ്മിനോടായിരുന്നു നടന്റെ പ്രതികരണം.

നന്ദനയുടെ ചിരിക്ക് ഇനി മധുരമേറും; നന്ദനയ്ക്ക് കൊടുത്ത വാക്ക് പാലിച്ച് സുരേഷ് ഗോപി; ഇന്‍സുലിന്‍ പമ്പ് കൈമാറി ഭാര്യ രാധിക
ശക്തമായ വേഷപ്പകർച്ചയിലൂടെ മലയാളികളെ കീഴ്പ്പെടുത്തിയ പ്രിയ താരമാണ് സുരേഷ് ഗോപി. നടൻ എന്നതിൽ കവിഞ്ഞു ജീവകാരുണ്യ പ്രവർത്തനങ്ങളിലും കാലങ്ങളായി അദ്ദേഹം സന്നദ്ധത കാട്ടുന്നുണ്ട്. ഈ അടുത്തയിടെ ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന എന്ന കുട്ടിക്ക് ‘ഇന്‍സുലിന്‍ പമ്പ്’ എന്ന ഉപകരണം വാങ്ങി നൽകാമെന്ന് സുരേഷ് ഗോപി വാക്ക് നൽകിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ നന്ദനയ്ക്ക് നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി.

ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററിൽ വച്ച് സുരേഷ് ​ഗോപി ഉപകരണം കൈമാറി. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയില്‍നിന്നാണ് വരുത്തിച്ചത്. ആറുലക്ഷം രൂപ വിലവരുന്ന ഇന്‍സുലിന്‍ പമ്പ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്കു കൈമാറി. ഡോ. ജ്യോതിദേവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച തന്നെ ഈ ഉപകരണം കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചു. ഓട്ടോമാറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സിസ്റ്റം എന്നാണ് ഉപകരണത്തിന്‍റെ പേര്.

ആ ഒരൊറ്റ ഫോൺ കോൾ ധാരാളമായിരുന്നു നന്ദനയുടെ ജീവിതം മാറാൻ..
കല്‍പ്പറ്റയില്‍ ഓട്ടോഡ്രൈവറായ മനോജിന്റെയും അനുപമയുടെയും മകളാണ് നന്ദന. ദിവസേന അഞ്ചും ആറും തവണ ശരീരത്തിൽ സൂചിയിറക്കി ഷുഗർ ലെവൽ പരിശോധിക്കേണ്ടി വരും. ഇന്‍സുലിന്‍ പമ്പ് എന്ന ഉപകരണം ശരീരത്തില്‍ പിടിപ്പിച്ചാല്‍ ഈ പ്രശ്നത്തിനു പരിഹാരം കാണാം. ഈ വിവരം അറിഞ്ഞ സുരേഷ് ഗോപി നന്ദനയെ സഹായിക്കാന്‍ മുന്‍കൈ എടുക്കുക ആയിരുന്നു.

Leave a Reply