യൂണിഫോമിൽ നാഗനൃത്തം ; ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

0

ലക്നൗ : പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ യൂണിഫോമിൽ നാഗനൃത്തം ചെയ്ത ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. നൃത്തം ചെയ്ത സബ് ഇൻസ്പെക്ടറിനെതിരെയും കോൺസ്റ്റബിളിനെതിരെയുമാണ് നടപടി സ്വീകരിച്ചത്.

പിൽബിത്തിൽ പുരാൻപൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇരുവരും.ദൃശ്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ നൃത്തം ചെയ്യുന്നത് വ്യക്തമാണ്. സബ് ഇൻസ്പെക്ടർ ഒരു മകുടിയുമായി നീങ്ങുമ്പോൾ കോൺസ്റ്റബിൾ ഇതിന് അനുസരിച്ച് നൃത്തം ചെയ്യുകയാണ് ചെയ്യുന്നത്.

ഇതിന് പുറമെ മറ്റു പൊലീസ് ഉദ്യോഗസ്ഥർ കൈകൊട്ടുന്നതും ദൃശ്യത്തിൽ കണാവുന്നതാണ്. അതേസമയം ഈ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചത്.

Leave a Reply