ലൈംഗിക പങ്കാളികൾ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക്; പട്ടികയിൽ കേരളവും; ദേശീയ കുടുംബ ആരോഗ്യ സർവേ ഫലം ഇങ്ങനെ..

0

ന്യൂഡൽഹി: കേരളത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്കെന്ന് സർവ്വേ ഫലം. ദേശീയ കുടുംബ ആരോഗ്യ സർവേയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേരളം ഉൾപ്പെടെ പതിനൊന്നു സംസ്ഥാനങ്ങളിലാണ് സ്ത്രീകൾക്കു കൂടുതൽ ലൈംഗിക പങ്കാളികളുള്ളതെന്ന് സർവ്വേ പറയുന്നു.

കേരളത്തിനു പുറമേ രാജസ്ഥാൻ, ഹരിയാന, ചണ്ഡിഗഢ്, ജമ്മു കശ്മീർ, ലഡാക്ക്, മധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് സ്ത്രീകൾക്കു പുരുഷന്മാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികൾ ഉള്ളത്. രാജസ്ഥാനാണ് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ലൈംഗിക പങ്കാളികളുള്ള സംസ്ഥാനം. ദേശീയ ശരാശരിയിൽ ഒന്നിലധികം ലൈംഗിക പങ്കാളികളെ കണ്ടെത്തുന്നതിൽ പുരുഷന്മാർ സ്ത്രീകളേക്കാൾ പലമടങ്ങ് മുന്നിലെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.

ഭാര്യയോ ജീവിത പങ്കാളിയോ അല്ലാത്തവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരിൽ, ദേശീയ ശരാശരിയിൽ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ എണ്ണം പലമടങ്ങു കൂടുതലാണ്. ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ നാലു ശതമാനമാണ്. ഏന്നാൽ സ്ത്രീകളിൽ ഇത് 0.5 ശതമാനം മാത്രമെന്നു സർവേ പറയുന്നു.

രാജ്യത്തെ 28 സംസ്ഥാനങ്ങളിലും എട്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായുള്ള 707 ജില്ലകളിലാണ്, അഞ്ചാമത് ദേശീയ കുടുംബ ആരോഗ്യ സർവേ നടത്തിയത്

Leave a Reply