വിദേശരാജ്യങ്ങളിൽ തൊഴിൽ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയുമായി കൂടുതൽ പേർ രംഗത്ത്

0

അഞ്ചൽ: വിദേശരാജ്യങ്ങളിൽ തൊഴിൽ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയുമായി കൂടുതൽ പേർ രംഗത്ത്. അഞ്ചൽ ഏദൻസ് പാർക്ക് സ്ഥാപനമുടമ നിരവധി പേരിൽനിന്നായി ലക്ഷങ്ങൾ വാങ്ങി കബളിപ്പിച്ചെന്നാണ് പരാതി.
കഴിഞ്ഞ ശനിയാഴ്ച പണം നഷ്ടപ്പെട്ട നിരവധി പേർ അഞ്ചലിലെ സ്ഥാപനത്തിന് മുന്നിലെത്തി ജീവനക്കാരുമായി വാക്കേറ്റമുണ്ടാക്കിയിരുന്നു. തുടർന്ന് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

തി​ങ്ക​ളാ​ഴ്ച​യും കൂ​ടു​ത​ൽ പേ​ർ എ​ത്തി. എ​ന്നാ​ൽ, സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് ന​ട​ത്തി. കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യെ​ത്തി​യ സ്ത്രീ​ക​ളാ​യി​രു​ന്നു ഏ​റെ​യും. പൊ​ലീ​സെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രോ​ട് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കാ​നാ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ആ​രും ത​യാ​റാ​യി​ല്ല.

ഇ​ത് തു​ട​ർ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ പൊ​ലീ​സി​നും ബു​ദ്ധി​മു​ട്ടാ​യി. അ​തി​നി​ടെ സ്ഥാ​പ​ന​മു​ട​മ​യും പ​ണം ന​ൽ​കി​യ​വ​രും ത​മ്മി​ൽ ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി പ​ണം തി​രി​കെ വാ​ങ്ങു​ന്ന​തി​നു​ള്ള ശ്ര​മ​വും ന​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം.

LEAVE A REPLY

Please enter your comment!
Please enter your name here