പാൻ ഇന്ത്യൻ ചിത്രവുമായി മോഹൻലാൽ

0

പാൻ ഇന്ത്യൻ ചിത്രവുമായി മോഹൻലാൽ. ‘ഋഷഭ’ എന്നാണ്  പേര്. മലയാളം, ഹിന്ദി തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം നന്ദകുമാറാണ് സംവിധാനം ചെയ്യുന്നത്.
എവിഎസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവീര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന  ഒരു  ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം സിനിമയുടെ ചർച്ചയുമായി  ബന്ധപ്പെട്ട് ദുബായിലാണ് താരം.

ജീത്തു ജോസഫിന്റെ റാം ആണ്  ഇനി പുറത്ത് വരാനുള്ള മോഹൻലാലിന്റെ  പുതിയ ചിത്രം. തൃഷയാണ് നായിക. ഇന്ദ്രജിത്ത് സുകുമാരന്‍, സായ് കുമാര്‍, ദുര്‍ഗ കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍, രമേഷ് പി പിള്ള, സുധന്‍ പി പിള്ള എന്നിവരാണ് മറ്റ് താരങ്ങൾ. ആന്റണി പെരുമ്പാവൂർ, രമേശ് പിള്ള, സുധർ പി പിള്ള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മോൺസ്റ്റർ, എലോൺ, എമ്പൂരാൻ തുടങ്ങിയവയാണ് പ്രഖ്യാപിച്ച  മറ്റ് ചിത്രങ്ങൾ. നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Leave a Reply