നിക്ഷേപകരിൽനിന്ന് പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സ്ത്രീയെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു

0

നിക്ഷേപകരിൽനിന്ന് പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സ്ത്രീയെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പറ്റ ഗ്രാമപഞ്ചായത്തിൽ ആർ.ഡി ഏജന്‍റായിരുന്ന എടപ്പറ്റ ഓലപ്പാറ ടി.കെ. തുളസിയാണ് (52) അറസ്റ്റിലായത്. ഇവർ പലതവണകളിലായി കിഴക്കുംപാടം സ്വദേശികളായ നിക്ഷേപകരിൽനിന്ന് പണം തട്ടിയെന്നാണ് കേസ്. ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസർ മേലാറ്റൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.എസ്. ഷാരോൺ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി

Leave a Reply