വിവാഹാഭ്യർത്ഥന നിരസിച്ച മെഡിക്കൽ വിദ്യാർത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചു; പ്രതിയെ കോടതിയിൽ സംഘം ചേർന്ന് മർദ്ദിച്ച് അഭിഭാഷകർ

0

ലാഹോർ: മെഡിക്കൽ വിദ്യാർത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയെ മർദ്ദിച്ച് പാക് കോടതിയിലെ അഭിഭാഷകർ. ഷെയ്ഖ് ഡാനിഷ് എന്നയാൾക്കാണ് മർദ്ദനമേറ്റത്. പഞ്ചാബിലാണ് സംഭവം. ഫൈസലാബാദിലെ സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു കോടതിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രോഷാകുലരായ അഭിഭാഷകർ ഡാനിഷിന് നേരെ ചെരുപ്പെറിയുകയും സംഘംചേർന്ന് മർദ്ദിക്കുകയുമായിരുന്നു.

പോലീസ് ഇടപെട്ടാണ് പ്രതിയെ രക്ഷപെടുത്തി ജഡ്ജിക്ക് മുമ്പാകെ ഹാജരാക്കിയത്. ആഗസ്ത് എട്ടിനാണ് കേസിനാസ്പദമായ സംഭവം. വിവാഹം കഴിക്കാൻ വിസമ്മതിച്ച മെഡിക്കൽ വിദ്യാർത്ഥിയെ ഇയാൾ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഡാനിഷിനൊപ്പം 15 പേരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

Leave a Reply