രാജസ്ഥാനില്‍ മണപ്പുറം ഫിനാന്‍സിന്റെ ശാഖയില്‍ വന്‍ കവര്‍ച്ച

0

ജയ്പൂര്‍: രാജസ്ഥാനില്‍ മണപ്പുറം ഫിനാന്‍സിന്റെ ശാഖയില്‍ വന്‍ കവര്‍ച്ച. തോക്കുചൂണ്ടി ജീവനക്കാരെ ബന്ദികളാക്കി സ്ഥാപനത്തില്‍ നിന്നും 23 കിലോ സ്വര്‍ണവും 10 ലക്ഷം രൂപയും കൊള്ളയടിച്ചു.

ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ജീവനക്കാരെ ബന്ദികളാക്കി മോഷണം നടത്തിയത്. സ്ഥാപനത്തിലെ സിസിടിവിയില്‍ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ജീവനക്കാരില്‍ രണ്ടു പേരെ തോക്കുചൂണ്ടി മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ഉദയ്പുര്‍ എസ്.പി അറിയിച്ചു.

Leave a Reply