മലയാള മനോരമ പാവങ്ങളുടെ വയറ്റത്തടിക്കരുതെന്ന് പാഴ് വസ്തു വ്യാപാരികൾ; വാർത്ത വന്നതോടെ നികുതി വകുപ്പിൻ്റെ നോട്ടപ്പുള്ളികളായി മാറി; തെറ്റായ വാർത്ത തിരുത്തണമെന്ന് ഇൻഡിപെൻഡന്റ് സ്ക്രാപ്പ് മർച്ചന്റ്സ് അസ്റ്റോസിയേഷൻ

0

കൊച്ചി: മലയാള മനോരമ ദിനപത്രത്തിൽ വന്ന വാർത്ത ആയിരങ്ങളുടെ വയറ്റത്തടിക്കുമെന്ന് ഇൻഡിപെൻഡന്റ് സ്ക്രാപ്പ് മർച്ചന്റ്സ് അസ്റ്റോസിയേഷൻ. പാഴ്‌വസ്തുക്കൾ പാഴാക്കേണ്ട; നല്ല വില കിട്ടും എന്ന തലക്കെട്ടിൽ കെ.ശ്രീരേഖ എഴുതിയ വാർത്തക്കെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്.

വാർത്ത സത്യത്തിന് നിരക്കാത്തതാണ്, ആയിരക്കണക്കിന് വരുന്ന പാഴ് വസ്തു ലൈൻഫീഡർമാരെയും അന്നന്ന് ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന പാഴ് വസ്തു വ്യാപാരികളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഇൻഡിപെൻഡന്റ് സ്ക്രാപ്പ് മർച്ചന്റ്സ് അസ്റ്റോസിയേഷൻ ജില്ലാ പ്രസിഡൻ്റ് പോൾസൺ പുല്ലുവഴി മീഡിയ മലയാളത്തോട് പറഞ്ഞു. വാർത്ത വന്നതോടെ സ്ക്രാപ്പ് വ്യാപാരികൾ നികുതി വകുപ്പിൻ്റെ നോട്ടപ്പുള്ളികളായി മാറിയെന്നും പോൾസൺ പറഞ്ഞു.

മലയാള മനോരമ പാവങ്ങളുടെ വയറ്റത്തടിക്കരുതെന്ന് പാഴ് വസ്തു വ്യാപാരികൾ; വാർത്ത വന്നതോടെ നികുതി വകുപ്പിൻ്റെ നോട്ടപ്പുള്ളികളായി മാറി; തെറ്റായ വാർത്ത തിരുത്തണമെന്ന് ഇൻഡിപെൻഡന്റ് സ്ക്രാപ്പ് മർച്ചന്റ്സ് അസ്റ്റോസിയേഷൻ 1

പാഴ് വസ്തു വ്യാപാരമേഖലയിൽ വലിയൊരു പ്രതിഷേധത്തിന് ഇടവരുത്തിയ ഈ വാർത്ത തിരുത്തൽ നൽകണമെന്നുമാണ് ആവശ്യം.

വാർത്തയുമായി ബന്ധപ്പെട്ട്ഇൻഡിപെൻഡന്റ് സ്ക്രാപ്പ് മർച്ചന്റ്സ് അസ്റ്റോസിയേഷൻ (ഐ എസ് എം എ)
ആലുവയിലുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിൽ പ്രത്യേക യോഗം ചേർന്നു.

യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ ഫൈസൽ കന്നാം പറമ്പിൽ അധ്യക്ഷതവഹിച്ചു. പോൾസൺ പുല്ലുവഴി, ഹനിഫ ബേവിഞ്ച കാസർഗോഡ്, ജബ്ബാർ എറണാകുളം, ഇബ്രാഹിം ചെമ്മനാട് കാസർകോട്, ഷിബു ഷഫീഖ്, ജെയിംസ് അങ്കമാലി, ആറ്റക്കോയ തങ്ങൾ വയനാട്, ശിഹാബ് എറണാകുളം ,അജി മാവുങ്കൽ, ബിനോയ് കട്ടപ്പന, അസീസ് പാറപ്പുറം,ഷമീർ കായംകുളം,അനിൽകുമാർ ,സജീർ പട്ടാമ്പി,ജവാദ്,സയ്യിദ്,അഷറഫ്,സംസാരിച്ചു.സംസ്ഥാന സെക്രട്ടറി ഷാഹി കൊല്ലം സ്വാഗതവും സംസ്ഥാന ട്രഷറർ സുധീർ കായംകുളം നന്ദിയും പറഞ്ഞു.

മലയാള മനോരമയിൽ വന്ന വാർത്ത


പാഴ്‌വസ്തുക്കൾ പാഴാക്കേണ്ട; നല്ല വില കിട്ടും

കൊച്ചി∙ പലചരക്കിനും പച്ചക്കറിക്കും അവശ്യസാധനങ്ങൾക്കും മാത്രമല്ല, വിപണിയിൽ ആക്രിസാധനങ്ങൾക്കു വരെ വൻ വിലക്കയറ്റം. ഒരു വർഷത്തിനിടെ കടലാസ്, ലോഹങ്ങൾ, പ്ലാസ്റ്റിക് തുടങ്ങിയ ആക്രിസാധനങ്ങളുടെ വില ഇരട്ടിയോളമായി. നിർമാണ മേഖലയിലുണ്ടായ വിലവർധനയും വിപണിയിൽ ഇവയ്ക്കു പലതിനും ക്ഷാമമുണ്ടായതുമാണ് വില കൂടാൻ കാരണമെന്ന് ആക്രി വ്യാപാരികൾ പറയുന്നു.

ഇരുമ്പിന് ഒരു വർഷം മുൻപ് കിലോഗ്രാമിന് 22 രൂപ വരെയായിരുന്നു ആക്രി വിലയെങ്കിൽ ഇപ്പോഴത് 40–45 രൂപ വരെയാണ്. ആദ്യമായാണ് ഇരുമ്പിന് ഇത്രയും വില. ഇരുമ്പ് ഉൽപന്നങ്ങൾക്കു മൊത്തത്തിലുണ്ടായ വിലക്കയറ്റം ആക്രി വിപണിയെയും ബാധിച്ചു. കേരളത്തിൽനിന്ന് ഫാക്ടറികളിലേക്ക് ഏറ്റവും കൂടുതൽ അയയ്ക്കുന്ന ആക്രി വസ്തു ഇരുമ്പാണ്. എറണാകുളം ജില്ലയിൽനിന്ന് പ്രതിദിനം 350–400 ടൺ ആക്രി ഇരുമ്പ് കയറ്റി അയയ്ക്കുന്നുണ്ട്. സ്ക്രാപ് ഇരുമ്പിന്റെ 90% വിൽപനയും പാലക്കാട് കഞ്ചിക്കോട്ടെ നിർമാണക്കമ്പനികളിലാണ്.

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾക്കും വില കുതിച്ചുകയറി. സാധാരണ ഗ്രേഡിലുള്ള പ്ലാസ്റ്റിക് കിലോയ്ക്ക് 25 രൂപ വരെയാണ്. പിവിസിക്ക് 60 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഒരുമാസം മുൻപ് 85 രൂപ വരെ വിലയുണ്ടായിരുന്നു. 35–40 രൂപയായിരുന്നു ഒരു വർഷം മുൻപത്തെ നിരക്ക്. പഴയ കടലാസിന് ഒരു വർഷം മുൻപുവരെ കിലോയ്ക്ക് 15–17 രൂപയായിരുന്നു. ഇപ്പോഴത് 30–32 രൂപ വരെയാണ്.

ഏപ്രിൽ– മേയ് സമയത്ത് 36 രൂപ വരെയുണ്ടായിരുന്നു. പ്ലാസ്റ്റിക് നിരോധനം വന്നിട്ടും പേപ്പറുകളുടെ ആവശ്യം വലിയ തോതിൽ വർധിച്ചിട്ടില്ലെന്ന് സ്ക്രാപ് വ്യാപാരികൾ പറയുന്നു. കടകളിൽ സാധനങ്ങൾ പൊതിയാൻ കച്ചവടക്കാർ പഴയ പത്രങ്ങൾ കിലോയ്ക്ക് 28–30 രൂപയ്ക്കാണ് വാങ്ങുന്നത്. കേരളത്തിൽ‍ ശേഖരിക്കുന ്നകടലാസിൽ ഭൂരിഭാഗവും തമിഴ്നാട്ടിലെ പേപ്പർമില്ലുകളിലേക്കാണ് കയറ്റിയയ്ക്കുന്നത്.

പ്രതിദിനം ഏകദേശം 350–400 ടൺ ഉപയോഗശൂന്യമായ കടലാസുകളാണ് എറണാകുളത്തുനിന്നു മാത്രം കയറ്റി അയയ്ക്കുന്നതെന്ന് കേരള സ്ക്രാപ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അബ്ദുൽ റഷീദ് പറഞ്ഞു. ഇവയിൽ നിന്നുള്ള പൾപ്പ് ഉപയോഗിച്ച് പുതിയ പേപ്പറുകൾ നിർമിക്കുകയാണ് ഫാക്ടറികളിൽ ചെയ്യുന്നത്.

കാർട്ടൺ, മാഗസിൻ, നോട്ട്ബുക്ക് ന്യൂസ് പേപ്പർ എന്നിങ്ങനെ തരംതിരിച്ചാണ് പേപ്പറുകൾ അയയ്ക്കുന്നത്. ഓരോന്നിനും ഓരോ വിലയാണ്. കമ്പനികൾ വ്യാപാരികളിൽ നിന്ന് ആക്രി സാധനങ്ങൾ വാങ്ങുന്ന വിലയുടെ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നത്. അതുകൊണ്ടു തന്നെ ആക്രി സാധനങ്ങൾക്ക് പലയിടത്തും വിലയിൽ ചെറിയ വ്യത്യാസങ്ങളുമുണ്ട്.

Leave a Reply