പ്രണയ വേദനയുണ്ടായിട്ടുണ്ട്; അവൾ ഇന്ന് കുടുംബമായി ജീവിക്കുന്നു; ആദ്യ പ്രണയകഥ പറഞ്ഞ് കാളിദാസ്

0

പ്രിയതാരമാണ് കാളിദാസ് ജയറാം. പാര്‍വതിയുടെയും ജയറാമിന്റേയും മകനായ കാളിദാസ് അവരുടെ പാതയിലൂടെ തന്നെ സിനിമയിലെത്തുകയായിരുന്നു. മലയാളത്തിലും തമിഴിലുമെല്ലാം നിറ സാന്നിധ്യമാണ് ഇന്ന് കാളിദാസ് . പാവ കഥൈകള്‍ എന്ന ചിത്രത്തിലെ സത്താറായി എത്തി കയ്യടി നേടിയിരുന്നു കാളിദാസ്. പിന്നാലെ വന്ന സിനിമകളെല്ലാം തന്നെ മിന്നും വിജയങ്ങളായി മാറുകയും ചെയ്തു.

ഇപ്പോഴിതാ പുതിയ ചിത്രമാവുമായി എത്തുകയാണ് കാളിദാസ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന നച്ചിത്തരം നഗര്‍ഗിരതു ആണ് കാളിദാസിന്റെ പുതിയ സിനിമ. ഈ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് കാളിദാസ് ജയറാം. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ആദ്യത്തെ പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ സന്തോഷമായി ജീവിക്കുന്നു. കുട്ടിയും കുടുംബവുമായി ജീവിക്കുന്നുവെന്നാണ് താരം പറയുന്നത്. കൂടുതല്‍ ചോദിച്ചപ്പോള്‍ പാവം അവരുടെ കുടുംബം എന്നു പറഞ്ഞ് കാളിദാസ് ഒഴിഞ്ഞുമാറി. ആദ്യം കൊടുത്ത സമ്മാനം പെര്‍ഫ്യൂം ആയിരുന്നു. ആ പ്രായത്തില്‍ എന്തു കൊടുക്കണം എന്നൊന്നും അറിയില്ലല്ലോ. പ്രണയ വേദനയുണ്ടായിട്ടുണ്ട്. വലിയ ലേണിംഗ് അനുഭവമായിരുന്നു. ആ സമയത്ത് വേദനയായിരുന്നു. പക്ഷെ അതില്‍ നിന്നെല്ലാം മൂവ് ഓണ്‍ ആയി. പ്രണയത്തിന്റെ മൂല്യം അളക്കാന്‍ സാധിക്കില്ല. എല്ലാവരുടേയും ജീവിതത്തില്‍ പ്രണയം വേണമെന്നും താരം പറയുന്നു.

പ്രണയവും ജാതിയും ഇപ്പോഴുമുണ്ട്. ഈ സിനിമയില്‍ അത് ചര്‍ച്ച ചെയ്തിട്ടുണ്ട്. എല്ലാവരും ചര്‍ച്ച ചെയ്യുമെന്ന് തന്നെ കരുതുന്നു. പാ രഞ്ജിത്ത് ഹെഡ് മാസ്റ്റര്‍ ആണ്. ആളു നല്ല ഫണ്‍ ഒക്കെ തന്നെയാണ്. പക്ഷെ സെറ്റില്‍ വന്നാല്‍ ഹെഡ് മാഷാണ്. പണി കൃത്യമായി നടക്കണമെന്നാണ് അദ്ദേഹത്തിനെന്നും കാളിദാസ് പറയുന്നുണ്ട്.

സിനിമയെക്കുറിച്ചൊക്കെ അപ്പയുമായി സംസാരിക്കാറുണ്ട്. അവരുടെ പ്രണയ കഥ റിലേറ്റ് ചെയ്യാന്‍ പറ്റും. അങ്ങോട്ട് ഒന്നും പറയാറില്ല. മാക്‌സിമം അവിടെ നിന്നും അടിച്ചു മാറ്റാനാണ് നോക്കുക. എന്നെ സഹിക്കാന്‍ പറ്റുന്ന ഒരു പെണ്‍കുട്ടി എന്നാണ് നോക്കുന്നത്. അല്ലാതെ വേറെ കാഴ്ചപ്പാടൊന്നുമില്ല. അമ്മയുടെ പാചകം അടിപൊളിയാണ്. അമ്മയുണ്ടാക്കുന്ന ബിരിയാണിക്ക് നല്ല രുചിയാണ്. വിശേഷ ദിവസങ്ങളിലൊക്കെ അമ്മ തന്നെയുണ്ടാക്കും.പിന്നാലെ പാവകഥൈകള്‍ അനുഭവങ്ങളും പങ്കുവച്ചു താരം.

പഴനിയില്‍ നിന്നും രണ്ട് മണിക്കൂര്‍ പോകണം പാവകഥൈകള്‍ ഷൂട്ട് ചെയ്ത ഗ്രാമത്തിലെത്താന്‍. അവിടെ ഇപ്പോഴും വലിയ എക്‌സ്‌പോഷര്‍ ഒന്നും കിട്ടിയിട്ടില്ല. ആദ്യമായിട്ടാണ് അവിടെ ഷൂട്ടിംഗ് നടക്കുന്നത്. അതുകൊണ്ട് അവര്‍ക്കൊക്കെ വലിയ അത്ഭുതമായിരുന്നു. സിനിമയുടെ ടൈം പിരിയഡിലേക്ക് പോകാന്‍ ആ ലൊക്കേഷന്‍ സഹായിച്ചിട്ടുണ്ട്. എത്ര സിനിമ ചെയ്താലും ആ സിനിമയും കഥാപാത്രവും എനിക്കെന്നും സ്‌പെഷ്യല്‍ ആയിരിക്കും. ആ സിനിമ നല്‍കിയ അനുഭവങ്ങളും അവേര്‍നെസും ഒരിക്കലും മറക്കാനാകില്ലെന്നാണ് താരം പറയുന്നത്.

കമല്‍ഹാസന്‍ ചിത്രമായ വിക്രമിലും കാളിദാസുണ്ടായിരുന്നു. ഈ അനുഭവവും താരം പങ്കുവച്ചു. വിക്രമിന്റെ സക്‌സസ് മീറ്റില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു. തയ്യാറായിക്കൊണ്ടിരിക്കെയാണ് എനിക്കൊരു കാര്യം ഓര്‍മ്മ വന്നത്. സാര്‍ ആദ്യമായി നായകനായി അഭിനയിച്ചത്

Leave a Reply