ലോറിയും ടെംമ്പോയും കൂട്ടിയിടിച്ചു അപകടം; കുട്ടികളടക്കം എട്ട് പേർക്ക് ദാരുണാന്ത്യം

0

കർണാടകയിൽ വാഹനാപകടത്തിൽ കുട്ടികളടക്കം എട്ട് പേർ മരിച്ചു. തു തുമകുരു ജില്ലയിൽ സിറയ്ക്ക് സമീപം ടെംപോ വാഹനത്തിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ പതിനാന്ന് പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തിൽ പെട്ടവരിൽ അധികം പേരും റായ്ചൂരിൽ നിന്നുള്ള തൊഴിലാളികളാണ്. 24 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടക്കുമ്പോൾ കൂടുതൽ പേരും ഉറക്കത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Leave a Reply