ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു; മറിഞ്ഞ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0

കലവൂർ: ദേശീയപാതയിൽ കലവൂരിനു സമീപം ലോറികൾ കൂട്ടിയിടിച്ച് അപകടം. മറിഞ്ഞ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു അപകടം. മുഹമ്മ പൊലീസ് സ്‌റ്റേഷനു സമീപം താമസിക്കുന്ന ആര്യക്കര സ്വദേശി മണിയപ്പനാണ് മരിച്ചത്.

നിയന്ത്രണം വിട്ട തമിഴ്നാട് റജിസ്ട്രേഷൻ ഗുഡ്സ് വണ്ടി മത്സ്യം കയറ്റിയെത്തിയ ഇൻസുലേറ്റഡ് വണ്ടിയുടെ പിന്നിലിടിക്കുകയായിരുന്നു. മാർക്കറ്റിൽ നിന്ന് മീൻ കയറ്റി ദേശീയ പാതയിലേക്കു കയറാൻ നിന്ന ബൈക്ക് യാത്രികൻ മറിഞ്ഞ വാഹനത്തിനടിയിൽപ്പെട്ടാണ് മരിച്ചത്.

Leave a Reply