കുവൈറ്റിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളിൽ നേരിട്ടുള്ള പണമിടപാടിന് വിലക്ക്

0

കുവൈറ്റിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളിൽ നേരിട്ടുള്ള പണമിടപാടിന് വിലക്ക്. കുവൈത്ത് സെൻട്രൽ ബാങ്ക് അംഗീകരിച്ച ഏതെങ്കിലും നോൺ-ക്യാഷ് ഇലക്ട്രോണിക് പേയ്മെന്‍റ് സംവിധാനം വഴിമാത്രമേ ഓഫീസുകൾ പേയ്‌മെന്‍റുകൾ സ്വീകരിക്കാവൂ എന്ന് കുവൈറ്റ് വാണിജ്യമന്ത്രി ഫഹദ്‌ അൽ ശരിയാൻ നിർദേശിച്ചു.

മാൻ പവർ അഥോറിറ്റിയുടെയും വാണിജ്യവ്യവസായമന്ത്രാലയത്തിന്‍റെയും ലൈസൻസോടു കൂടി രാജ്യത്തു പ്രവർത്തിക്കുന്ന എല്ലാ ലേബർ ഓഫീസുകളും മാൻപവർ റിക്രൂട്‌മെന്‍റ് സ്ഥാപനങ്ങളും, അവരുടെ ശാഖകളും, ഏതെങ്കിലും കരാറോ ഇടപാടോ നടത്തുമ്പോൾ ഫീസ് നേരിട്ട് പണം ആയി ഈടാക്കരുത് എന്നാണ് ഇത് സംബന്ധിച്ച ഉത്തരവിൽ പറയുന്നത്.

ഉത്തരവ് ലംഘിച്ചുകൊണ്ടു പണമിടപാട് നടത്തുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി

Leave a Reply