കെ-സ്വിഫ്‌റ്റിലെ ജീവനക്കാര്‍ക്ക്‌ ഓണത്തിന്‌ അഡ്വാന്‍സ്‌ പ്രഖ്യാപിച്ച്‌ കെ.എസ്‌.ആര്‍.ടി.സി

0

കെ-സ്വിഫ്‌റ്റിലെ ജീവനക്കാര്‍ക്ക്‌ ഓണത്തിന്‌ അഡ്വാന്‍സ്‌ പ്രഖ്യാപിച്ച്‌ കെ.എസ്‌.ആര്‍.ടി.സി. കരാറടിസ്‌ഥാനത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍ കം കണ്ടക്‌ടര്‍മാര്‍ക്ക്‌ ഓണത്തിന്‌ 3000 രൂപ നല്‍കുമെന്നാണ്‌ പ്രഖ്യാപനം. സെപ്‌റ്റംബര്‍ ആദ്യ വാരം വിതരണം ചെയ്യും. ഈ തുക പിന്നീട്‌ ഒകേ്‌ടാബറിലെ ശമ്പളം മുതല്‍ 5 തുല്യ ഗഡുക്കളായി തിരിച്ചുപിടിക്കുമെന്നും മാനേജ്‌മെന്റ്‌ വ്യക്‌തമാക്കി.
ജൂലൈ 31നോ അതിന്‌ മുമ്പോ ജോലിക്കു ചേര്‍ന്നവര്‍ക്കാണ്‌ ഓണം അഡ്വാന്‍സ്‌. അഡ്വാന്‍സ്‌ ആവശ്യമുള്ളവര്‍ സത്യവാങ്‌മൂലം ഒപ്പിട്ട്‌ ന്ഥന്ദദ്ധക്ഷന്ധ.ഗ്നന്റണ്ഡന്റത്മ്രന്റ്യനുദ്ദണ്ഡന്റദ്ധ.്യഗ്നണ്ഡ എന്ന വിലാസത്തില്‍ വരുന്ന 31ന്‌ മുമ്പ്‌ അയയ്‌ക്കണം. തുക തുല്യ ഗഡുക്കളാക്കി തിരിച്ചുപിടിക്കാന്‍ അനുമതി നല്‍കുന്നതാണ്‌ സത്യവാങ്‌മൂലം.
അതേസമയം, കെ.എസ്‌.ആര്‍.ടി.സിയില്‍ ജൂലൈയിലെ ശമ്പളം ഇനിയും വിതരണം ചെയ്യാനായിട്ടില്ല. തൊഴില്‍, ഗതാഗത മന്ത്രിമാരുടെ സാന്നിധ്യത്തില്‍ തൊഴിലാളി യൂണിയനുകളുമായി തുടര്‍ച്ചയായ രണ്ടാം ദിവസവും ചര്‍ച്ച നടത്തിയെങ്കിലും ധാരണയായില്ല. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയെ ചൊല്ലിയാണ്‌ പ്രധാന തര്‍ക്കം.
12 മണിക്കൂര്‍ കണ്ടക്‌ടറും ഡ്രൈവറും ലഭ്യമായിരിക്കണം. സ്‌റ്റിയറിങ്‌ ഡ്യൂട്ടി ഏഴര മണിക്കൂര്‍ മാത്രമായിരിക്കും. 60 വര്‍ഷം മുന്‍പത്തെ നിയമം വച്ച്‌ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന്‌ യൂണിയനുകള്‍ അറിയിച്ചു.
എട്ടു മണിക്കൂര്‍ കഴിഞ്ഞ്‌ ബാക്കി സമയം ഓവര്‍ടൈമായി കണക്കാക്കി വേതനം നല്‍കണമെന്ന നിര്‍ദേശത്തിലും തീരുമാനമായില്ല. അഞ്ചാം തീയതിക്കകം ശമ്പളം നല്‍കുന്ന കാര്യം മുഖ്യന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കുമെന്ന്‌ ഗതാഗത മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here