കൊച്ചി – ധനുഷ്‌കോടി ദേശീയ പാത ഇടിയുന്നു

0

കോതമംഗലം :കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ മൂന്നാം മൈലിൽ ചാക്കോച്ചി വളവിൽ പാതയോരത്ത് മണ്ണിടിഞ്ഞു. ഇന്ന് രാവിലെയാണ് മണ്ണ് ഇടിയാൻ തുടങ്ങിയത്. മീറ്ററുകളോളം ദൂരത്തിൽ മണ്ണ് ഇടിഞ്ഞിട്ടുണ്ട്. ഇനിയും മണ്ണിടിഞ്ഞാൽ ഇതു വഴിയുള്ള ഗതാഗതം മുടങ്ങും. നിലവിൽ പാതയോരത്തു നിന്നും മണ്ണ് താഴേയ്ക്ക് പതിച്ചിട്ടുണ്ട്. കൂടുതൽ പ്രദേശത്ത് മണ്ണ് ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്.

ടാറിംഗിലേയ്ക്ക് കയറി മണ്ണിടിഞ്ഞാൽ ഇതു വഴിയുള്ള യാത്ര ദുഷ്‌കരമാവും അങ്ങിനെയെങ്കിൽ ഇതു വഴി അടിയന്തിരമായി ഗതാഗതം നിരോധിക്കുമെന്നാണ് സൂചന. പൊലീസും ദേശീയ പാത അധികൃതരും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. നേര്യമംഗലം പാലത്തിൽ നിന്നും ഏകദേശം 5 കിലോമീറ്റർ അകലെയാണ് മണ്ണിടിഞ്ഞിട്ടുള്ളത്. മൂന്നാറിലേയ്ക്കുള്ള തിരക്കേറിയ പാതകളിൽ ഒന്നാണിത്.

Leave a Reply