തെരുവിൽ കത്തിയാക്രമണം; ജീവൻ പണയം വെച്ച് തടഞ്ഞ് നടൻ ദേവ് പട്ടേൽ

0

കാൻബെറ: ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നടൻ ദേവ് പട്ടേൽ ഇപ്പോൾ ആസ്ട്രേലിയയിൽ വൈറൽ താരമാണ്. രാജ്യത്തെ ഒരു നഗരത്തിൽ അരങ്ങേറിയ കൈയ്യാങ്കളി സ്വന്തം ജീവൻ പണയം വെച്ച് തടയാൻ ശ്രമിച്ചതാണ് ദേവിനെ വാർത്തകളിൽ നിറച്ചത്. അഡ്‌ലെയ്ഡിലെ തെരുവിൽ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വഴക്ക് കണ്ടപ്പോൾ നടൻ ഇടപെടുകയായിരുന്നു.
വാക്കേറ്റം അക്രമാസക്തമാവാൻ തുടങ്ങിയപ്പോൾ നടൻ ഇടപെട്ട് തടയാൻ ശ്രമിക്കവേ, വഴക്കിട്ടവരിൽ പുരുഷന് നെഞ്ചിൽ കുത്തേൽക്കുകയും ചെയ്തു. എന്നാൽ, പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തർക്കം ശ്രദ്ധയിൽ പെട്ടതോടെ നടൻ സ്വാഭാവികമായി പ്രതികരിച്ചതാണെന്ന് ദേവിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. “കഴിഞ്ഞ രാത്രി അഡ്‌ലെയ്ഡിൽ, ദേവ് പട്ടേലും സുഹൃത്തുക്കളും ഒരു സ്റ്റോറിന് പുറത്ത് അക്രമാസക്തമായ വാക്കേറ്റത്തിന് സാക്ഷ്യം വഹിച്ചിരുന്നു. സാഹചര്യങ്ങൾ വഷളാകുന്നതിൽ നിന്ന് തടയാനും വാക്കേറ്റം ഇല്ലാതാക്കാനും ദേവും സുഹൃത്തുക്കളും ഇടപെടുകയും ചെയ്തിരുന്നു. അതിൽ അവർ വിജയിക്കുകയും പൊലീസും ആംബുലൻസും സംഭവ സ്ഥലത്ത് എത്തിയെന്ന് ഉറപ്പാക്കുകയും ചെയ്തു. -പുറത്തുവിട്ട പ്രസ്താവനയിൽ വക്താവ് പറഞ്ഞു.

Leave a Reply