കുട്ടികൾ മാത്രമുള്ള സമയം; വീട്ടിനുള്ളിൽ കണ്ടത് രാജവെമ്പാലയെ

0

ഇടുക്കി: വീട്ടിൽ രാജവെമ്പാലയെ കണ്ടെത്തി. അടിമാലി കുരിശുപാറ കോട്ടപ്പാറ രാജുവിന്റെ വീടിനുള്ളിലായിരുന്നു രാജവെമ്പാലയെ കണ്ടത്. കുട്ടികൾ മാത്രമുള്ള സമയത്താണ് രാജവെമ്പാലയെ കാണുന്നത്. തുടര്‍ന്ന് അടിമാലി ഫോറസ്റ്റ് റെയിഞ്ചിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ ടീം അംഗങ്ങളായ കെ ബുള്‍ബേന്ദ്രന്‍, മിനി റോയി എന്നിവര്‍ സ്ഥലത്തെത്തി.

ഒന്നരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്‌നേക്ക് റെസ്‌ക്യൂ ടീം വീടിനുള്ളില്‍ നിന്ന് പാമ്പിനെ വലയിലാക്കിയത്. പിടികൂടിയ രാജവെമ്പാലയെ പിന്നീട് സ്‌നേക്ക് റെസ്‌ക്യൂ ടീം അംഗങ്ങള്‍ നേര്യമംഗലം വനമേഖലയില്‍ തുറന്നു വിട്ടു. ഏകദേശം 15 അടിയോളം നീളവും 16 കിലോയോളം തൂക്കവും പിടികൂടിയ പാമ്പിന് ഉണ്ടെന്ന് സ്‌നേക്ക് റെസ്‌ക്യൂ ടീം അംഗങ്ങള്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here