കേരള വിമന്‍സ് ഫുട്‌ബോള്‍ ലീഗിന് നാളെ തുടക്കം, ഉദ്ഘാടനമത്സരത്തില്‍ കളിക്കാന്‍ ഗോകുലം

0

കോഴിക്കോട്: കേരള ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള വിമൻസ് ലീഗിന്റെ നാലാം പതിപ്പിന് നാളെ തുടക്കം. കോഴിക്കോട് ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഗോകുലം കേരള എഫ്.സി. കേരള യുണൈറ്റഡ് എഫ്.സിയെ നേരിടും. വൈകിട്ട് നാലുമണിക്കാണ് മത്സരം.

കേരള ബ്ലാസ്റ്റേഴ്സിനും നാളെ മത്സരമുണ്ട്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എമിറേറ്റ്സ് എഫ്.സിയെ നേരിടും. ഒക്ടോബർ 15 ന് ലീഗ് അവസാനിക്കും.

കോഴിക്കോട് ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയം, എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ടൂർണമെന്റ് നടക്കുക. ആകെ പത്തുടീമുകളാണ് മത്സരിക്കുന്നത്. 46 മത്സരങ്ങളുണ്ടാകും.

ഗോകുലം കേരള എഫ്.സി, ഡോൺ ബോസ്കോ എഫ്.എ, കേരള യുണൈറ്റഡ് എഫ്.സി, കടത്തനാട് രാജ് എഫ്.എ, ലൂക്ക സോക്കർ ക്ലബ്ബ്, കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി, ലോർഡ്സ് എഫ്.എ, കൊച്ചി വൈ.എം.എ.എ, എമിറേറ്റ്സ് എഫ്.സി., എസ്.ബി.എഫ്.എ. പൂവാർ, ബാസ്കോ എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

Leave a Reply