2021-ലെ മികച്ച യൂറോപ്യൻ ഫുട്ബോളർക്കുള്ള യുവേഫ പുരസ്കാരം സ്വന്തമാക്കി കരീം ബെൻസേമയും അല്കസിയ പ്യുട്ടെലാസും

0

2021-ലെ മികച്ച യൂറോപ്യൻ ഫുട്ബോളർക്കുള്ള യുവേഫ പുരസ്കാരം സ്വന്തമാക്കി കരീം ബെൻസേമയും അല്കസിയ പ്യുട്ടെലാസും. യൂറോപ്പിലെ മികച്ച പരിശീലകനായി കാർലോസ് ആഞ്ചലോട്ടി തെരഞ്ഞെടുക്കപ്പെട്ടു.

റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ഫ്ര​ഞ്ച് താ​ര​മാ​യ ബെ​ൻ​സേ​മ​ക്ക് ക​ഴി​ഞ്ഞ ചാ​ന്പ്യ​ൻ​സ് ലീ​ഗി​ലെ മി​ക​ച്ച പ്ര​ക​ട​ന​വും ലാ ​ലിഗ​യി​ലെ ഗോ​ൾ വേ​ട്ട​യും പു​ര​സ്കാ​ര പ​ട്ടി​ക​യി​ൽ മു​ൻ​തൂ​ക്കം ന​ൽ​കി​യി​രു​ന്നു. ബാ​ഴ്സ​ലോ​ണ വ​നി​താ താ​ര​മാ​യ പ്യു​ട്ടെ​ലാ​സ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ബ​ലോ​ണ്‍ ഡി​യോ​ർ ജേ​താ​വാ​ണ്.

മി​ക​ച്ച പ​രി​ശീ​ല​ക​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ആ​ഞ്ച​ലോ​ട്ടി നാ​ല് ത​വ​ണ ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന ആ​ദ്യ വ്യ​ക്തി എ​ന്ന റി​ക്കാ​ർ​ഡും സ്വ​ന്ത​മാ​ക്കി.

Leave a Reply