ഭർത്താവിന്റെ കാൽക്കീഴിലിരുന്ന് പാദസേവ ചെയ്യുന്ന കന്നട നടി പ്രണിതാ സുഭാഷ്; താരത്തിന് രൂക്ഷ വിമർശനം

0

ഭർത്താവിന്റെ കാൽക്കീഴിലിരുന്ന് പാദസേവ ചെയ്യുന്ന കന്നട നടി പ്രണിതാ സുഭാഷിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ താരത്തിന് രൂക്ഷ വിമർശനം. ഇതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുകയാണെന്ന് ആരാധകരും കുറിച്ചു. പ്രണിത പങ്കുവച്ച ചിത്രം സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നതാണെന്ന രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്.

Bheemana amavasya ????

ಭೀಮನ ಅಮಾವಾಸ್ಯೆ pic.twitter.com/rCrJN3VJ2u

— Pranitha Subhash (@pranitasubhash) July 28, 2022
ഭീമന അമാവാസ്യ എന്ന ചടങ്ങിനായി ഭർത്താവ് നിതിൻ രാജുവിന്റെ മുന്നിലിരിക്കുകയാണ് താരം. ഭർത്താവിന്റെ കാൽപാദങ്ങൾ പ്ലേറ്റിൽ വച്ച് പൂജിക്കുകയാണ് പ്രണിത. ചടങ്ങിന്റെ പേര് കുറിച്ചാണ് പ്രണിത ചിത്രം പങ്കുവച്ചത്. പ്രണിത പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കകം തന്നെ ട്വിറ്ററിൽ വൈറലായി. ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ വിമർശനവുമായി ആരാധകരെത്തി.

‘ഏത് പെൺകുട്ടിയെ വിവാഹം ചെയ്താലാണ് നിങ്ങൾക്കു വേണ്ടി ഇക്കാര്യം ചെയ്യുക’. എന്ന കുറിപ്പോടെയാണ് ഒരാൾ ചിത്രം പങ്കുവച്ചത്. ‘ഇക്കാര്യം ആവശ്യപ്പെടാത്ത ഒരു പുരുഷനെ പെൺകുട്ടികൾ വിവാഹം കഴിക്കണം.’ എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് മറ്റൊരാണ് കുറിച്ചത്. ‘നിങ്ങളിൽ നിന്നും ഇത്തരം കാര്യങ്ങൾ പ്രതീക്ഷിക്കാത്ത ഒരാളെ വിവാഹം കഴിക്കണം. ഇത്തരം കാര്യങ്ങൾ ആവശ്യപ്പെടുന്നവരെ വിവാഹം ചെയ്യുന്നതിലും നല്ലത് ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് നിൽക്കുകയാണ്.’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Leave a Reply