പത്തനംതിട്ടയിലെ കക്കി ആനത്തോട് അണക്കെട്ട് തിങ്കളാഴ്ച രാവിലെ 11 മണിക്ക് തുറക്കും

0

പത്തനംതിട്ട: പത്തനംതിട്ടയിലെ കക്കി ആനത്തോട് അണക്കെട്ട് തിങ്കളാഴ്ച രാവിലെ 11 മണിക്ക് തുറക്കും. ഒഴുക്കുന്നത് 100 ക്യുമെക്സ് ജലമാണ്. ജലനിരപ്പ് റൂൾ കർവ് എത്തിയതിനെ തുടർന്നാണ് ഷട്ടറുകൾ തുറക്കുന്നത്. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 975.44 എത്തിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ ജലനിരപ്പ് റൂള്‍ കര്‍വില്‍ എത്തിയാല്‍ നാളെ ഷട്ടറുകള്‍ തുറന്നേക്കും. ആനത്തോട് അണക്കെട്ടിന്റെ റൂൾ കർവ് 975.75 മീറ്ററാണ്. ഇന്ന് വൈകിട്ടോടെ 975.70 മീറ്ററിൽ ജലനിരപ്പ് എത്തി. ഇതേ തുടർന്ന് ഉത്തരവ് റൂൾ കർവ് കമ്മിറ്റി ഞായറാഴ്ച ഉച്ചയോടെ അണക്കെട്ട് സുരക്ഷാ വിഭാഗം കക്കാട് ഡിവിഷനു നൽകി.

Leave a Reply