ലോകായുക്ത ഓർഡിനൻസ്, ഗവർണർ ഓർഡിനൻസ് മുതലായ അഴിമതിക്ക് വേണ്ടിയുള്ള സർക്കാർ നീക്കങ്ങൾ മറയ്ക്കാനാണ് പാലക്കാട് കൊലപാതക കേസിലൂടെ സിപിഎം ശ്രമിക്കുന്നതെന്ന് കെ.സുരേന്ദ്രൻ

0

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ്, ഗവർണർ ഓർഡിനൻസ് മുതലായ അഴിമതിക്ക് വേണ്ടിയുള്ള സർക്കാർ നീക്കങ്ങൾ മറയ്ക്കാനാണ് പാലക്കാട് കൊലപാതക കേസിലൂടെ സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മുകാർ സ്വന്തം പാർട്ടിക്കാരെ തല്ലിക്കൊന്ന കേസ് ആർഎസ്എസ്സിന്റെ തലയിലിടാൻ പൊലീസ് ശ്രമിച്ചാൽ ബിജെപി ചെറുത്തു തോൽപ്പിക്കുമെന്നും കിളിമാനൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ലോകായുക്തയുടെ കഴുത്ത് ഞെരിച്ച് കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നത്. യൂണിവേഴ്‌സിറ്റി നിയമനങ്ങൾ അട്ടിമറിക്കാനാണ് ഗവർണറുടെ അധികാരം കവരുന്നത്. പ്രതിപക്ഷം ഇതിന് കൂട്ടുനിൽക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply