ഉപരാഷ്‌ട്രപതിയായി ജഗ്ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

0

ന്യൂഡൽഹി: രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്‌ട്രപതിയായി ജഗ്ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് ജഗ്ദീപ് ധൻകറിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പാർലമെന്റിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, മുൻ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയെ വൻ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയാണ് ജഗ്ദീപ് ധൻകർ ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് രാവിലെ അദ്ദേഹം രാജ്ഘട്ടിലെ മഹാത്മാ ഗാന്ധിയുടെ സ്മാരത്തിലും സന്ദർശനം നടത്തിയിരുന്നു.

Leave a Reply